Showing posts with label സമരം. Show all posts
Showing posts with label സമരം. Show all posts

Tuesday, May 15, 2012

തെരുവുകള്‍ സമരഭൂമികളാവുമ്പോള്‍



തെരുവുകള്‍ സമരഭൂമികളാവുമ്പോള്‍


പാലിയേക്കരയിലെ നിരാഹാരസമരം രാഷ്ട്രീയ നിലപാടുകളില്‍ ഉറച്ചുനിന്ന് മുന്നേറുമ്പോള്‍ തന്നെ എന്‍.ജി.ഒ. സ്വഭാവം പുലര്‍ത്തുന്ന ചില സംഘടനകളും നേതൃത്വവും ഒത്തുതീര്‍പ്പുകളുടെ കെണിയൊരുക്കി കാത്തിരിക്കുന്നത് തിരിച്ചറിയേണ്ടതുണ്ട്. അത്തരമൊരു ഒത്തുതീര്‍പ്പിന് അവസരമൊരുക്കാന്‍ മുഖ്യധാര മാധ്യമങ്ങളും രംഗത്തുണ്ട്. സമരം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ എളുപ്പമാണെന്നും അടിസ്ഥാനപരമായ ആവശ്യങ്ങളില്‍ നിന്നുള്ള വ്യതിയാനം കീഴടങ്ങലാണെന്നും ചരിത്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.


 മോചിത മോഹനന്‍
 ലോകമെമ്പാടും തെരുവുകള്‍ സമരഭൂമികളാവുകയാണ്. സഞ്ചരിക്കാന്‍ മാത്രമല്ല, സമരം ചെയ്യാനുള്ള ഇടം കൂടിയാണ് തെരുവുകളെന്ന് തെളിയിച്ച് രാഷ്ട്രീയ മുദ്രാവാക്യത്തിന്റെ  പ്രയോഗ ഭൂമിയാക്കി മാറ്റിക്കൊണ്ട് സാമ്രാജത്വ ആഗോളീകരണത്തിനെതിരെ പുതിയ സമരമുഖങ്ങള്‍ തുറക്കപ്പെടുകയാണ്. കേരളത്തില്‍ തെരുവുകള്‍ സമരഭൂമികളാവുന്നത് പുതിയ സംഭവമല്ല.
സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഉജ്ജ്വലമായ പോരാട്ടങ്ങള്‍ നടന്ന മണ്ണാണിത്. 19-ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലും 20-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളുടെ തീച്ചൂളയിലായിരുന്നു കേരളം. കെ.കേളപ്പന്‍ നയിച്ച വൈക്കം സത്യാഗ്രഹം ഇതിന്റെ മുന്നിലുണ്ട്. തെരുവുകളിലൂടെ വില്ലുവണ്ടിയോടിച്ച് സവര്‍ണ്ണാധിപത്യത്തെ ചോദ്യം ചെയ്ത അയ്യങ്കാളിയുടെ പോരാട്ടം ജാതി ജന്മി നാടുവാഴിത്തത്തിന്റെ നാലുകെട്ടുകളില്‍ ഇടിമുഴക്കം സൃഷ്ടിക്കുകയും അടിച്ചമര്‍ത്തപ്പെട്ടവനും ആത്മാഭിമാനമുണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്ത സംഭവമാണ്. കൊച്ചി പ്രധാനമന്ത്രി പാലിയത്തച്ഛന്റെ വസതിക്കു മുന്നിലൂടെയുള്ള വഴിയിലൂടെ നടക്കാനുള്ള സ്വാതന്ത്ര്യം നിഷേധിച്ചതിനെതിരെ നടന്ന സമരവും പാലിയം സത്യാഗ്രഹവും ഏറ്റവും കൂടുതല്‍ ഭരണകൂട ഭീകരത നേരിടേണ്ടിവന്ന സമരങ്ങളിലൊന്നാണ്. ആര്യപള്ളത്തിന്റെയും പ്രിയദത്തയുടെയും നേതൃത്വത്തില്‍ അന്തര്‍ജ്ജനങ്ങള്‍ തെരുവിലിറങ്ങിയത് ചരിത്ര സംഭവമാണ്. എ.കെ.ജി. എന്നും സമരത്തിന്റെ മുന്നിലുണ്ടായിരുന്നു. പറഞ്ഞിട്ടെന്തുകാര്യം, പാലിയം സത്യാഗ്രഹത്തിന്റെ ചരിത്രത്തിലൂടെ പാലിയേക്കരയിലെത്തുമ്പോള്‍ മുഖ്യാധാര വിപ്ലവ പ്രസ്ഥാനങ്ങള്‍ ചുങ്കപ്പുരയില്‍ കുമ്പിട്ടുനില്‍ക്കുന്ന കാഴ്ച ദയനീയം തന്നെ. പഴശ്ശിരാജയും വേലുത്തമ്പി ദളവയും ആറ്റിങ്ങല്‍ റാണിയും ബ്രിട്ടിഷ് സാമ്രാജ്യത്വത്തിന്റെ ചുങ്ക വ്യവസ്ഥക്കെതിരെ പൊരുതിയ ദേശാഭിമാനികളായിരുന്നു.
 2010 ഡിസംബര്‍ 17 വെള്ളി. ടുണീഷ്യയിലെ വഴിയോര കച്ചവടക്കാരനായ മുഹമ്മദ് ബു അസീസി യെന്ന ചെറുപ്പക്കാരന്‍ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടി ജീവിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ആത്മാഹുതി ചെയ്തു. ഏകാധിപതിയായി സൈനുല്‍ ആബിദിന്‍ ബിന്‍ അലിയും മാധ്യമങ്ങളും സംഭവത്തെ അത്ര ഗൗരവമായി കണ്ടില്ല. പക്ഷെ ആ ചെറുപ്പക്കാരന്റെ ശരീരത്തില്‍ നിന്ന് പടര്‍ന്ന തീ നാമ്പുകള്‍ ടൂണീഷ്യന്‍ തെരുവുകളെ പ്രക്ഷോഭത്തിന്റെ തീക്കാറ്റിലമര്‍ത്തി. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള സമരഭൂമികളായി ടൂണീഷ്യന്‍ തെരുവുകള്‍ മാറി. ഏകാധിപതികളും സാമ്രാജ്യത്വശക്തികളും കയ്യടക്കിയ തെരുവുകളെല്ലാം ജനങ്ങള്‍ തിരിച്ചുപിടിക്കുകയും പോരാട്ടങ്ങളുടെ സംഗമസ്ഥാനമായി കവലകള്‍ മാറുകയും ചെയ്ത കാഴ്ച പാശ്ചാത്യ ഭരണകൂടങ്ങളെ അമ്പരപ്പിച്ചു. സ്വപ്നങ്ങള്‍ പങ്കുവെച്ച് വിപ്ലവത്തിന് ഊര്‍ജ്ജം പകര്‍ന്ന് ജനങ്ങള്‍ തെരുവുകളിലേക്കൊഴുകി. പലരും വെടിയുണ്ടകള്‍ ഏറ്റുവാങ്ങിയെങ്കിലും ഏകാധിപതികള്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലായി. ഈജിപ്തിലെ തഹ്‌രീര്‍ സ്‌ക്വയര്‍ മുതല്‍ അമേരിക്കയിലെ വാള്‍സ്ട്രീറ്റ് വരെയുള്ള തെരുവുകളില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റടിച്ചു.
ഇരതേടിയും ഇണതേടിയും ശത്രുക്കളോട് പൊരുതി രാജ്യങ്ങള്‍ വെട്ടിപ്പിടിച്ചും മുന്നേറിയ ജനസമൂഹങ്ങള്‍ സഞ്ചരിച്ചുണ്ടാക്കിയതാണ് ഭൂമിയിലെ വഴികളെല്ലാം.
ഈ  കൊച്ചുകേരളത്തിന്റെ തെരുവുകളിലും പ്രക്ഷോഭത്തിന്റെ പുതിയ അധ്യായങ്ങള്‍ എഴുതപ്പെടുകയാണ്. എന്‍.എച്ച്. 47 ല്‍ മണ്ണുത്തി – അങ്കമാലി റൂട്ടില്‍ പാലിയേക്കരയില്‍ ഗുരുവായൂരപ്പന്‍ ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ (പ്രൈവറ്റ്) ലിമിറ്റഡ് എന്ന കുത്തക കമ്പനി കെട്ടിപ്പൊക്കിയ ചുങ്കപ്പുര, കേരളത്തെ സംബന്ധിച്ച് സാമ്രാജത്വചൂഷണത്തിന്റെ ഭീകരരൂപമായി മാറിക്കഴിഞ്ഞു. കേരളത്തിന്റെ സമ്പത്ത് കൊള്ളയടിക്കുന്ന ഈ ചുങ്കവ്യവസ്ഥക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ച് സമരം നയിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി നഷ്ടപ്പെട്ട് കുത്തക കമ്പനിക്കുവേണ്ടിയുള്ള എപ്പിസോഡുകള്‍ക്ക് രൂപം നല്‍കുകയാണ് മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍.ഇരതേടിയും ഇണതേടിയും ശത്രുക്കളോട് പൊരുതി രാജ്യങ്ങള്‍ വെട്ടിപ്പിടിച്ചും മുന്നേറിയ ജനസമൂഹങ്ങള്‍ സഞ്ചരിച്ചുണ്ടാക്കിയതാണ് ഭൂമിയിലെ വഴികളെല്ലാം. വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും സംസ്‌കാരത്തിന്റെയും പോരാട്ടങ്ങളുടെയും കേന്ദ്രങ്ങളായി

തെരുവുകള്‍ വികസിച്ചു. ശത്രുവിനെ അടിച്ചമര്‍ത്തി ആധിപത്യം സ്ഥാപിക്കാന്‍ അധികാരി വര്‍ഗ്ഗങ്ങള്‍ മികച്ച റോഡുകളുണ്ടാക്കി. ഇടവഴികള്‍ റോഡുകളായും റോഡുകള്‍ ദേശീയ പാതകളായും വികസിച്ചതിന്റെ പിന്നില്‍ പോരാട്ടങ്ങളുടെയും അടിച്ചമര്‍ത്തലിന്റേയും എത്രയോ കഥകളുണ്ട്. റോഡുകള്‍ ഉണ്ടാക്കുകയെന്നത് ഭരണവര്‍ഗ്ഗത്തിന്റെ ആധിപത്യം നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമായിരുന്നു. ചന്തകളിലേക്കും തുറമുഖങ്ങളിലേക്കും ചരക്കുകള്‍ വേഗത്തില്‍ എത്തിക്കുന്നതിനും സമരങ്ങളും കലാപങ്ങളും അടിച്ചമര്‍ത്താന്‍ സൈന്യത്തെ വിന്യസിക്കുന്നതിനും മികച്ച റോഡുകള്‍ ആവശ്യമായി. സാമ്രാജ്യത്വ ആഗോളീകരണത്തിന്റ കാലഘട്ടത്തില്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന സൂപ്പര്‍ ഹൈവേകളും നാലുവരിപാതകളും ചുങ്കവ്യവസ്ഥയും അധിനിവേശത്തിന്റെ പ്രത്യക്ഷ രൂപങ്ങളാണ്. സേവന മേഖലകളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങിയപ്പോള്‍ ദേശീയ പാതകള്‍ നവീകരിച്ച് സ്വകാര്യ വത്ക്കരിക്കുകയും ചുങ്കംപിരിച്ച് കോടികള്‍ ലാഭമുണ്ടാക്കാന്‍ കുത്തകകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. സൗജന്യയാത്രക്കുള്ളതല്ല ദേശീയപാതകളെന്നും ബി.ഒ.ടി. അടിസ്ഥാനത്തില്‍ നവീകരിച്ച് ചുങ്കവ്യവസ്ഥയിലൂടെ അവയെ കച്ചവടവത്ക്കരിക്കണമെന്ന് ലോകബാങ്ക് പദ്ധതി തയ്യാറാക്കിയിട്ട് രണ്ട് ദശാബ്ദങ്ങളിലേറെയായി.
ഇന്ത്യന്‍ സമ്പദ്ഘടനയില്‍ പിടിമുറുക്കിയ കുത്തകകളും ഊഹ മൂലധന ശക്തികളും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ നിഷേധിച്ച് ദേശീയ പാതകളെ സ്വകാര്യ സ്വത്താക്കിയതില്‍ അമ്പരന്നിട്ട് കാര്യമില്ല. കാരണം നവലിബറല്‍ സിദ്ധാന്തത്തിന്റെ ഒരു പ്രയോഗമാണ് ചുങ്കം പിരിവ്. സര്‍ക്കാരില്‍ നിന്ന് കിട്ടുന്ന പണം ( ഓമന പേര് ഗ്രാന്റ്) ഉപയോഗിച്ച് റോഡ് നവീകരിക്കുകയും പിന്നീട് അത് ഉപയോഗിക്കുന്നവരില്‍ നിന്ന് ഫീസ് ഈടാക്കുകയും ചെയ്യുന്ന വികസന രീതിയുടെ അടിത്തറ സാമ്രാജ്യത്വ ആഗോളീകരത്തിന്റേതാണ്. നിര്‍ഭാഗ്യമെന്ന് പറയട്ടെ ചുങ്കം പിരിവിനെതിരെയുള്ള സമരങ്ങളില്‍ നിന്ന് പലപ്പോഴും ഈ രാഷ്ട്രീയ പ്രശ്‌നം വഴിമാറിപ്പോകുന്നുണ്ട്. പാലിയേക്കരയിലെ നിരാഹാരം തീര്‍ച്ചയായും കേരളത്തിന്റെ നാളേക്കുവേണ്ടിയുള്ളതാണ്. ദിവസം ശരാശരി ഒരു കോടിയോളം രൂപ ചുങ്കം പിരിച്ചെടുക്കുന്ന ഈ ചൂഷണ സംവിധാനത്തെ തോല്‍പ്പിക്കേണ്ടത് അനിവാര്യമാണ്. ഇന്ന് പാലിയേക്കരയില്‍ ഉയര്‍ന്നിരിക്കുന്ന ചുങ്കപ്പുര നാളെ കേരളത്തിലെ നൂറോളം  കേന്ദ്രങ്ങളില്‍ കെട്ടിപ്പൊക്കുമെന്നതിന്റെ സൂചന ഗവര്‍ണ്ണറുടെ നയപ്രഖ്യാപനത്തിലുണ്ട്. 


ടോളില്ലാതെ റോഡുണ്ടാക്കാന്‍ ആവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുറന്നുപറഞ്ഞു. കേരളത്തില്‍ 1360 കിലോമീറ്റര്‍ റോഡ് ബി.ഒ.ടി അടിസ്ഥാനത്തില്‍ നവീകരിച്ച് ടോള്‍ ഏര്‍പ്പെടുത്തുമെന്നാണ് ഗവര്‍ണ്ണര്‍ നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കിയത്. ഏതെങ്കിലും കുത്തകക്ക് ടോള്‍ നല്‍കാതെ കേരളീയര്‍ക്ക് സഞ്ചരിക്കാനാവില്ലെന്ന് ചുരുക്കം.
നവലിബറല്‍ നയങ്ങളെ പിന്തുണക്കാനും അതുമായി ബന്ധപ്പെട്ട വികസന രീതികളെ സ്വാഗതം ചെയ്യാനും ലജ്ജയില്ലാത്ത മുഖ്യധാര വിപ്ലവ പ്രസ്ഥാനങ്ങളാണ് ചുങ്കത്തിന് കുടപിടിച്ചു കൊടുക്കുന്നത്. യാഥാര്‍ത്ഥ്യമായി കഴിഞ്ഞ ടോളിനെ എതിര്‍ക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് സി.പി.ഐ(എം) ന്റെ പ്രമുഖ നേതാവ് തൃശൂരില്‍ പ്രഖ്യാപിച്ചത്. യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിച്ച് സമരങ്ങളില്‍ നിന്ന് വഴിമാറി സഞ്ചരിക്കലാണോ വിപ്ലവ പ്രസ്ഥാനത്തിന്റെ ചുമതല ? ആഗോളവത്ക്കരണം യാഥാര്‍ത്ഥ്യമല്ലേ?, വിലക്കയറ്റം യാഥാര്‍ത്ഥ്യമല്ലേ ?, തൊഴിലില്ലായ്മ യാഥാര്‍ത്ഥ്യമല്ലേ ? ഇതിനെതിരെ സമരങ്ങള്‍ പാടില്ലെന്നാണോ സി.പി.ഐ(എം) നയം. യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടി സാമ്രാജ്യത്വ ആഗോളീകരണത്തിന്റെ വികസനരീതികള്‍ക്ക് വഴിയൊരുക്കുന്നതിനുള്ള പശ്ചാത്തലം സൃഷ്ടിക്കാന്‍ മാത്രമാണ് പാലിയേക്കരയിലെ ചുങ്കപ്പുരയില്‍ ഇളവുകള്‍ നല്‍കിയാല്‍ പ്രശ്‌നം അവസാനിക്കുമെന്ന് സി.പി.ഐ(എം) പ്രഖ്യാപിച്ചതിന്റെ പിന്നിലെ രഹസ്യം. പാലിയേക്കരയില്‍ ഇളവുകള്‍ നേടിയെടുക്കുക; ഭാവിയില്‍ കേരളത്തില്‍ ഉയരുന്ന ചുങ്കപ്പുരകള്‍ക്ക് അനുകൂലമായ അന്തരീക്ഷം ഒരുക്കിക്കൊടുക്കുക. അതുമാത്രമാണ് സി.പി.ഐ(എം) ലക്ഷ്യമിടുന്നത്. 

സാമ്രാജത്വ ആഗോളീകരണത്തിന്റെ ഭാഗമായുള്ള വ്യാവസായിക നിലപാടുകള്‍ വികസിപ്പിച്ചെടുത്തതിന്റെ തിരിച്ചടികള്‍ ബംഗാളില്‍ നേരിട്ടിട്ടും പാഠം പഠിക്കാതെ പോകുന്നത് നവലിബറല്‍ നയങ്ങളോടുള്ള ദാസ്യ മനോഭാവമല്ലാതെ മറ്റൊന്നുമല്ല.
പാലിയേക്കരയിലെ നിരാഹാരസമരം രാഷ്ട്രീയ നിലപാടുകളില്‍ ഉറച്ചുനിന്ന് മുന്നേറുമ്പോള്‍ തന്നെ എന്‍.ജി.ഒ. സ്വഭാവം പുലര്‍ത്തുന്ന ചില സംഘടനകളും നേതൃത്വവും ഒത്തുതീര്‍പ്പുകളുടെ കെണിയൊരുക്കി കാത്തിരിക്കുന്നത് തിരിച്ചറിയേണ്ടതുണ്ട്. അത്തരമൊരു ഒത്തുതീര്‍പ്പിന് അവസരമൊരുക്കാന്‍ മുഖ്യധാര മാധ്യമങ്ങളും രംഗത്തുണ്ട്. സമരം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ എളുപ്പമാണെന്നും അടിസ്ഥാനപരമായ ആവശ്യങ്ങളില്‍ നിന്നുള്ള വ്യതിയാനം കീഴടങ്ങലാണെന്നും ചരിത്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പാലിയേക്കരയിലെ നിരാഹാര പന്തലിലുള്ള ജാഗ്രത നിലനിര്‍ത്തി ജനങ്ങളെ ഐക്യപ്പെടുത്താനുള്ള പുതിയ സമരമുഖങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. ഭരണകൂടത്തിന്റെ ആയുധ ബലത്തോടെ കേരളത്തെ കൊള്ളയടിക്കുന്ന കുത്തകയെ പരാജയപ്പെടുത്താന്‍ എളുപ്പവഴികളില്ലെന്ന് അറിയുക.
 Dool news
May 9th, 2012 toll toll toll toll toll

no toll on roads
no toll no b. o. t 








Sunday, February 19, 2012

ചേറ്റുവ ടോള്‍ നിരോധത്തിനായി ജനം ഒന്നിക്കണം-സോളിഡാരിറ്റി

ചേറ്റുവ ടോള്‍ നിരോധത്തിനായി ജനം ഒന്നിക്കണം-സോളിഡാരിറ്റി

ചാവക്കാട്: ചേറ്റുവ ടോള്‍ നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് മൂന്നാം ഘട്ട നിരാഹാരമിരിക്കുന്ന പി.ഡി.പി ജില്ലാ വൈസ് പ്രസിഡന്‍റ് സുലൈമാന്‍ കൊരട്ടിക്കരയെ സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ. സജീദും സംഘവും സന്ദര്‍ശിച്ചു.
പൊതുവഴിയിലൂടെ കടന്നുപോകണമെങ്കില്‍ ഏതെങ്കിലും കോണ്‍ട്രാക്ടറുടെ സഞ്ചിയില്‍ പണം നല്‍കണമെന്നത് ദുസ്സഹമാണെന്ന് സെക്രട്ടറി പറഞ്ഞു.
സ്കൂളുകളും, പാലങ്ങളും പാതയോരങ്ങളും അടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിക്കാന്‍ സര്‍ക്കാറിന് കഴിയില്ളെങ്കില്‍ അത്തരം ഭരണകൂടങ്ങള്‍ എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. ഇത്തരം ജനദ്രോഹ നടപടികള്‍ക്കെതിരെ ഒന്നിച്ച് നിന്ന് സമരം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മീഡിയ സെക്രട്ടറി സി.എം. ഷെരീഫ്, ജില്ലാ സെക്രട്ടറി മിര്‍സാദുര്‍ റഹ്മാന്‍, ചാവക്കാട് ഏരിയ പ്രസിഡന്‍റ് റഷീദ് പാടൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി സി.ആര്‍. ഹനീഫ, റസാഖ് ചാവക്കാട്, പി.കെ. ശിഹാബ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
സുലൈമാന്‍ കൊരട്ടിക്കരയുടെ ആരോഗ്യനില മോശമായിക്കൊണ്ടിരിക്കുന്നതിനാല്‍ ഉടന്‍ അറസ്റ്റ് നടക്കുമെന്നാണ് സൂചന.
സര്‍ക്കാറും മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളും മുഖം തിരിഞ്ഞ് നില്‍ക്കുമ്പോഴും വിവിധ സമരസംഘടനകളും ചില രാഷ്ട്രീയ സംഘടനകളും പിന്തുണയുമായത്തെുന്നണ്ട്. വരുന്ന 19ന് ഞായറാഴ്ച ചേറ്റുവ ടോള്‍ ആക്ഷന്‍ കൗണ്‍സില്‍ ടോള്‍ ഫ്രീയായും പ്രഖ്യാപിച്ചിട്ടുണ്ട്.

ടോളിനെതിരെ സമരം ശക്തിയാര്‍ജിക്കുന്നു

ടോളിനെതിരെ സമരം ശക്തിയാര്‍ജിക്കുന്നു


ആമ്പല്ലൂര്‍: ദേശീയപാത പാലിയേക്കരയിലെ ടോള്‍ പിരിവിനെതിരെയുള്ള ജനകീയ സമരം പൂര്‍വാധികം ശക്തിയാര്‍ജിക്കുന്നു. ടോളിനെതിരെയുള്ള വര്‍ധിത വികാരം പ്രകടമാക്കുന്നതായിരുന്നു ഞായറാഴ്ച നടന്ന സമരസംഗമം. സംയുക്ത സമരസമിതിയില്‍ അംഗങ്ങളായ സോളിഡാരിറ്റി, പി.ഡി.പി, സി.പി.ഐ, സി.പി.ഐ(എം.എല്‍), കെ.പി. എം.എസ്, എസ്.എന്‍.ഡി.പി, ദേശീയ പാത സംരക്ഷണസമിതി, മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം, ബസ് ഓപറേറ്റഴ്സ് അസോസിയേഷന്‍, ലോറി ഓണേഴ്സ് അസോസിയേഷന്‍ വ്യാപാരി വ്യവസായി ഏകോപനസമിതി തുടങ്ങി മുപ്പതോളം സംഘടനയെ പ്രതിനിധീകരിച്ചത്തെിയ പ്രവര്‍ത്തകര്‍ സര്‍ക്കാറിനെതിരെയും ബി.ഒ.ടി കമ്പനിക്കെതിരെയും മുദ്രാവാക്യം വിളിച്ചു.

അനിശ്ചിതകാലസമരം തുടങ്ങും
ആമ്പല്ലൂര്‍: ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവിനെതിരെ സമരസമിതി പ്രവര്‍ത്തകര്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തും. തിങ്കളാഴ്ച രാവിലെ മുതല്‍ നടക്കുന്ന സമരത്തില്‍ ജില്ലാ പഞ്ചായത്തംഗം കല്ലൂര്‍ ബാബു, എം.വി. റഫീഖ്, പി.സി. അജയന്‍, സി.എ. അജിതന്‍, സി.കെ. കൊച്ചുകുട്ടന്‍ എന്നിവര്‍ നിരാഹാരം അനുഷ്ഠിക്കും.

വികസനം കോര്‍പറേറ്റ് കമ്പനികളുടേതായി മാറി- അജിത

വികസനം കോര്‍പറേറ്റ് കമ്പനികളുടേതായി മാറി- അജിത


ആമ്പല്ലൂര്‍: വികസനമെന്നത് കോര്‍പറേറ്റ് കമ്പനികളുടെ വികസനമായി മാറിയെന്ന് കെ. അജിത. ദേശീയപാത പാലിയേക്കരയിലെ ടോള്‍ വിരുദ്ധ സമരം ശക്തമാക്കുന്നതിന്‍െറ ഭാഗമായി സംയുക്ത സമരസമിതി സംഘടിപ്പിച്ച സമരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
കോര്‍പറേറ്റ് മുതലാളിമാര്‍ക്ക് മണ്ണും വിഭവങ്ങളും ചൂഷണം ചെയ്യാന്‍ ഒത്താശ ചെയ്ത് കൊടുക്കുകയാണ് മാറി വരുന്ന സര്‍ക്കാറുകള്‍. വികസനമെന്നത് ആരുടെ വികസനമാണെന്ന് ചോദിക്കാന്‍ ഇവിടെ ഒരുസര്‍ക്കാറുമില്ല. ടോള്‍ വിരുദ്ധ സമരസമിതി ചെയര്‍മാന്‍ സി.ജെ. ജനാര്‍ദനന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കന്‍വീനര്‍ പി.ജെ. മോന്‍സി, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ്, ജോയ് കൈതാരത്ത്, രാജേഷ് അപ്പാട്ട്, സുരേഷ് നെന്മണിക്കര, ടി.കെ. രവീന്ദ്രന്‍, പി.സി. ഉണ്ണിച്ചെക്കന്‍, എം.എന്‍. രാവുണ്ണി, ടി.പി. ശ്രീശങ്കര്‍, എം.ആര്‍.മുരളി, ടി.എന്‍. സന്തോഷ്, ആര്‍.കെ. ആശ, രവി തേലത്ത്, അഡ്വ. ജോബി പുളിക്കന്‍, ഇ.വി. മുഹമ്മദാലി, ടി.കെ. വാസു, വി.എസ്. പ്രിന്‍സ്, കല്ലൂര്‍ ബാബു എന്നിവര്‍ സംസാരിച്ചു.
വൈകീട്ട് അഞ്ചോടെ ആമ്പല്ലൂരില്‍ നിന്നും ആരംഭിച്ച പ്രകടനത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് സമരസമിതി പ്രവര്‍ത്തകര്‍ അണിനിരന്നു. ടോള്‍ പ്ളാസക്ക് നൂറു മീറ്റര്‍ അകലെ പൊലീസ് പ്രകടനം തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. സമരക്കാരെ പ്രതിരോധിക്കാനായി ചാലക്കുടി ഡിവൈ.എസ്.പി പി.കെ. രഞ്ജന്‍െറ നേതൃത്വത്തില്‍ 1500ല്‍പരം പൊലീസുകാരെ സ്ഥലത്ത് വിന്യസിച്ചിരുന്നു. ജലപീരങ്കിയും സജ്ജമാക്കിയിരുന്നു.

ചേറ്റുവ ടോള്‍ സമരം: നിരാഹാരമിരുന്ന ഫിറോസിനെ അറസ്റ്റ് ചെയ്തു നീക്കി

ചേറ്റുവ ടോള്‍ സമരം: നിരാഹാരമിരുന്ന ഫിറോസിനെ അറസ്റ്റ് ചെയ്തു നീക്കി

ചാവക്കാട്: ചേറ്റുവ ടോളില്‍ രണ്ടാംഘട്ടം നിരാഹാര സമരം നടത്തിയിരുന്ന പി.ഡി.പി ജില്ലാ വൈ. പ്രസിഡന്‍റ് ഫിറോസ് തോട്ടപ്പടിയെ ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തു താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. താലൂക്കാശുപത്രിയിലെ ഡോ. ടി.എസ്. രവീന്ദ്രന്‍ ശനിയാഴ്ച ഉച്ചയോടെ സമരപ്പന്തലിലത്തെി പരിശോധിച്ചതിനത്തെുടര്‍ന്നാണ് ചാവക്കാട് എസ്.ഐ. കെ. മാധവന്‍കുട്ടിയും സംഘവും അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് സംഭവം. മൂത്രാശയത്തില്‍അണുബാധയും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
നിരാഹാരമനുഷ്ഠിച്ചിരുന്ന ടി.എം. മജീദിനെ അറസ്റ്റ് ചെയ്ത് നീക്കിയതിനത്തെുടര്‍ന്നാണ് കഴിഞ്ഞനാലിന് പി.ഡി.പി. വൈ.പ്രസിഡന്‍റ് ഫിറോസ് തോട്ടപ്പടി നിരാഹാരമാരംഭിച്ചത്. ജില്ലാ കലക്ടര്‍ പി.എം.ഫ്രാന്‍സിസ് സമരപ്പന്തലിലത്തെിയിരുന്നു. പി.ഡി.പി ജില്ലാ വൈ.പ്രസിഡന്‍റ് സുലൈമാന്‍ കൊരട്ടിക്കര ഫിറോസിന്‍െറ അറസ്റ്റിനത്തെുടര്‍ന്ന് നിരാഹാരമാരംഭിച്ചു. നിരാഹാരസമരം 13 ദിവസം പിന്നിട്ടു.

അഴീക്കോട് -ചാമക്കാല റോഡ് വിജിലന്‍സ് സംഘം പരിശോധിച്ചു

അഴീക്കോട് -ചാമക്കാല റോഡ് വിജിലന്‍സ് സംഘം പരിശോധിച്ചു


കൊടുങ്ങല്ലൂര്‍: 19 കോടി ചെലവില്‍ വികസിപ്പിക്കുന്ന അഴീക്കോട് -ചാമക്കാല റോഡ് നിര്‍മാണത്തില്‍ ക്രമക്കേട് നടന്നതായ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തി. 20 കി.മീ വരുന്ന റോഡില്‍ പലയിടത്തിലും ആവശ്യമായ വീതിയില്ളെന്നും, എസ്റ്റിമേറ്റ് പ്രകാരം നിര്‍മാണം നടത്താതെ ക്രമക്കേട് നടത്തിയതായുമാണ് പരാതി. വിജിലന്‍സ് ഡയറക്ടറേറ്റില്‍ ലഭിച്ച പരാതിയത്തെുടര്‍ന്ന് തൃശൂര്‍ വിജിലന്‍സ് സംഘവും, പി.ഡബ്ളിയു,ഡി ഉദ്യോഗസ്ഥനുമടങ്ങുന്ന ടീമാണ് റോഡ് പരിശോധിച്ചത്്. അഴീക്കോടിനും ചാമക്കാലക്കുമിടയില്‍ ആറ് ഇടങ്ങളിലായിരുന്നു പരിശോധന. ബോറിങ് നടത്തി അടര്‍ത്തിയെടുത്ത ടാറിങ് ലബോറട്ടറി പരിശോധനക്കായി സംഘം ശേഖരിച്ചു. രാവിലെ മുതല്‍ വൈകീട്ട് വരെയായിരുന്നു പരിശോധന .
എസ്റ്റിമേറ്റിലുള്ളത് പ്രകാരം ചിലയിടങ്ങളില്‍ വീതിയിലുള്ള നിര്‍മാണത്തിലെ ക്രമക്കേടിനെ കുറിച്ചുള്ള സംശയവും ബലപ്പെട്ടിട്ടുണ്ട്. അതേ സമയം ശാസ്ത്രീയ ലാബ് പരിശോധനക്ക് ശേഷം കൃത്യമായ വിവരങ്ങള്‍ പറയാനാകുമെന്ന് വിജിലന്‍സ് കേന്ദ്രങ്ങള്‍ പറഞ്ഞു. വിജിലന്‍സ് ഡിവൈ.എസ്.പി ജ്യോതിഷ്കുമാര്‍, സി.ഐ കെ.കെ. സജീവ്, വിജിലന്‍സ് പി.ഡബ്ളിയു.ഡി ഇ.ഇ. പ്രദീപ്, പി.ഡബ്ളിയു.ഡി എന്‍ജിനീയര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്.

തീരദേശ ഹര്‍ത്താല്‍ പൂര്‍ണം

തീരദേശ ഹര്‍ത്താല്‍ പൂര്‍ണം


വാടാനപ്പള്ളി: ചേറ്റുവ ടോള്‍ പിരിവ് നിര്‍ത്തണമെന്നാവശ്യപ്പെട്ട്
പി.ഡി.പി ആഹ്വാനം ചെ യ്ത തീരദേശ ഹര്‍ത്താല്‍ പൂര്‍ണം. ടെ
മ്പോ, ടാക്സി, ഓട്ടോ, സ്വകാര്യ ബസ് എന്നിവ ഓടിയില്ല. മെഡി
ക്കല്‍ ഷോപ്പ് ഒഴിച്ച് മറ്റ് കടകള്‍ അടഞ്ഞു കിടന്നു. ബുധനാഴ്ച രാവി
ലെ പി.ഡി.പി പ്രവര്‍ത്തകര്‍ തുറന്ന് പ്രവര്‍ത്തിച്ച ബാങ്കുകളും കടക
ളും അടപ്പിച്ചു. വാഹനങ്ങള്‍ ഓടരുതെന്നും പ്രവര്‍ത്തകര്‍ നിര്‍ദേശം
നല്‍ കിയിരുന്നു. തൃശൂര്‍ക്കുള്ള സ്വകാര്യബസുകള്‍ വാടാനപ്പള്ളി
സെന്‍ററിന് കിഴക്ക് ആല്‍മാവ് പരിസരത്തുനിന്നാണ് പുറപ്പെട്ടത്. അ
തേ സമയം ദേശീയപാത 17 വഴി ചില കെ.എസ്.ആര്‍.ടി.സി ബസു
കള്‍ ഓടി.
തൃപ്രയാര്‍: ചേറ്റുവ -കോട്ടപ്പുറം ടോള്‍ പിരിവ് നിര്‍ത്തലാക്കണമെന്ന
ാവശ്യപ്പെട്ട് പി.ഡി.പി നടത്തിവരുന്ന നിരാഹാര സത്യഗ്രഹത്തി
ന്‍െറ 10ാം ദിവസമായ ചൊവ്വാഴ്ച നടത്തിയ തീരദേശ ഹര്‍ത്താല്‍
തൃപ്രയാര്‍, നാട്ടിക മേഖലയില്‍ ഭാഗികമായി ബാധിച്ചു.
തൃപ്രയാറില്‍ കട കള്‍ അടപ്പിക്കലും വാഹനങ്ങള്‍ തട യലും ഹ
ര്‍ത്താല്‍ അനുകൂലികളെ കസ്റ്റഡിയിലെടുത്തതോടെ അവസാനി
ച്ചു. ഉച്ചക്കുശേഷം പല സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിച്ചു. വല
പ്പാട്, എടമുട്ടം ഭാഗങ്ങളിലും ദേശീയപാതക്ക് പടിഞ്ഞാറുഭാഗത്തും
ഭാഗികമായി തന്നെ ഹര്‍ത്താല്‍ ബാധിച്ചു.
ചാവക്കാട്: ചാവക്കാട് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് കേരള
വ്യാപാരി ഏകോപന സമിതി ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റി വാര്‍ത്താ
കുറിപ്പ് ഇറക്കിയെങ്കിലും കടകള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു.
ചാവക്കാട് സ്റ്റേഷന്‍ പരിധിക്കപ്പുറം ചില അനിഷ്ട സംഭവങ്ങളു
ണ്ടായതൊഴിച്ചാല്‍ പൊതുവെ സമാധാനപരമായിരുന്നു. ട്രാന്‍സ്
പോര്‍ട് ബസുകള്‍ പൊലീസ് ബന്തവസോടെ സര്‍വീസ് നടത്തി.

ചേറ്റുവ ടോള്‍: ബുധനാഴ്ച തീരദേശ ഹര്‍ത്താല്‍

ചേറ്റുവ ടോള്‍: ബുധനാഴ്ച തീരദേശ ഹര്‍ത്താല്‍


ചാവക്കാട്: ചേറ്റുവ ടോള്‍ നിരാഹാര സമരം തുടരുമ്പോഴും അധികൃതരുടെ ഭാഗത്ത് നിന്നും ചര്‍ച്ചകളോ പരിഹാരമോ നടക്കാത്തതില്‍ പ്രതിഷേധിച്ച് പി.ഡി.പി ബുധനാഴ്ച തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.വ്യാഴാഴ്ച മെഡിക്കല്‍ കോളജും ഉപരോധിക്കും.നിരാഹാരമിരുന്നിരുന്ന പി.ഡി.പി ജില്ലാ പ്രസിഡന്‍റ് ടി.എം. മജീദിനെ ഡോക്ടറുടെ നിര്‍ദേശപ്രകാരം ശനിയാഴ്ച ചാവക്കാട് പൊലീസ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു.ഇതില്‍ പ്രതിഷേധിച്ചാണ് മെഡിക്കല്‍ കോളജ് ഉപരോധം. അദ്ദേഹം അവിടെയും നിരാഹാരം തുടരുകയാണെന്ന് പി.ഡി.പി വക്താവ് പറഞ്ഞു. കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം മുതല്‍ അണ്ടത്തോട് വരെ ഹര്‍ത്താല്‍ ആചരിക്കുമെന്ന് പി.ഡി.പി ജില്ലാ വൈസ് ചെയര്‍മാന്‍ കെ.ഇ അബ്ദുല്ല പറഞ്ഞു.രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയുള്ള ഹര്‍ത്താലില്‍നിന്ന് പാല്‍ ,പത്രം,മെഡിക്കല്‍ ഷോപ് തുടങ്ങി അവശ്യ സര്‍വീസുകള്‍ ഒഴിവാക്കിയിട്ടുണ്ട്. ടി.കെ.വാസു ഉദ്ഘാടനം ചെയ്യും. ഹര്‍ത്താലിന് ചേറ്റുവ ടോള്‍ ആക്ഷന്‍ കൗണ്‍സിലും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.പ്രസിഡന്‍റിനെ അറസ്റ്റ് ചെയ്ത് നീക്കിയതോടെ വൈസ് പ്രസിഡന്‍റ് ഫിറോസ് തോട്ടപ്പടി നിരാഹാരം തുടരുന്നുണ്ട്. ഏഴാം ദിവസം പിന്നിട്ട് ഞായറാഴ്ചയും വിവിധ നേതാക്കള്‍ എത്തി അഭിവാദ്യങ്ങളര്‍പ്പിച്ചു. സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ മുന്നണി ചെയര്‍മാന്‍ എം. ബെന്നി കൊടിയാട്ടില്‍, നസീം പുന്നയൂര്‍, നൗഷാദ് തെക്കുംപുറം തുടങ്ങിയവര്‍ അഭിവാദ്യങ്ങളര്‍പ്പിക്കാന്‍ എത്തിയിരുന്നു.

ചേറ്റുവ ടോള്‍: നിരാഹാരം ആറാം ദിനത്തില്‍

ചേറ്റുവ ടോള്‍: നിരാഹാരം ആറാം ദിനത്തില്‍

ചാവക്കാട്: ചേറ്റുവ ടോള്‍ അധികൃതര്‍ വാക്ക് പാലിക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി ജില്ലാ പ്രസിഡന്‍റ് ടി.എം. മജീദ് നടത്തുന്ന നിരാഹാര സമരം ആറാം ദിവസത്തിലേക്ക്. സ്ത്രീകളും കുട്ടികളുമടങ്ങിയ ചേറ്റുവ കരുണ കൂട്ടായ്മയിലെ വനിതകള്‍ സമരത്തിന് അഭിവാദ്യം അര്‍പ്പിച്ചു.
കോട്ടപ്പുറം മുതല്‍ അണ്ടത്തോട് വരെയുള്ള തീരദേശത്ത് എട്ടിന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതായി സംസ്ഥാന വൈസ് ചെയര്‍മാന്‍ കെ.ഇ അബ്ദുല്ല പറഞ്ഞു. ഹസീബ ഉബൈദ് മജീദിന് ഹാരാര്‍പ്പണം നടത്തി.
സഹീം അസീസ്, ലീല രാജന്‍, ഗീത, സൈന മുഹമ്മദ് എന്നിവര്‍ വനിതാ കരുണാകൂട്ടായ്മക്ക് നേതൃത്വം നല്‍കി. നാഷനല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് സംസ്ഥാന സെക്രട്ടറി നൗഷാദ് തെക്കുംപുറം, ബി.എസ്.പി ജില്ലാ സെക്രട്ടറി സുരേഷ് തച്ചപ്പിള്ളി, മനുഷ്യാവകാശ കമീഷന്‍ അംഗം പി.എസ്. ഉമ്മര്‍, നാട്ടു വൈദ്യ അസോസിയേഷന്‍ അഖില മലബാര്‍ ജന. സെക്രട്ടറി എ.ജി. ഷണ്‍മുഖ വൈദ്യര്‍, കടപ്പുറം പൗരസമിതി ശറഫുദ്ദീന്‍ മുനക്കകടവ്, വാടാനപ്പള്ളി സോളിഡാരിറ്റി യൂനിറ്റ് സെക്രട്ടറി കെ. ഹംസ, നാട്ടിക ഏരിയ ജമാഅത്തെ ഇസ്ലാമി സെക്രട്ടറി പി.എ. അഹമ്മദ്കുട്ടി എന്നിവര്‍ വ്യാഴാഴ്ച സമരപ്പന്തലിലത്തെി അഭിവാദ്യങ്ങളറിയിച്ചു.
കൃഷി മന്ത്രി മോഹനന്‍ ചേറ്റുവ ടോള്‍ വഴിപോകുന്നതറിഞ്ഞ് പി.ഡി.പി പ്രവര്‍ത്തകര്‍ കൊടിയുമായത്തെി മുദ്രാവാക്യങ്ങള്‍ മുഴക്കി. മന്ത്രി അഭിവാദ്യമര്‍പ്പിച്ച് കടന്നുപോയതായി പി.ഡി.പി പ്രവര്‍ത്തകര്‍ പറഞ്ഞു.

ചേറ്റുവ ടോള്‍: പി.ഡി.പി നിരാഹാരം തുടങ്ങി

ചേറ്റുവ ടോള്‍: പി.ഡി.പി നിരാഹാരം തുടങ്ങി


ചാവക്കാട്: മുഖ്യമന്ത്രിക്ക് വിവരമില്ളെന്ന് പറയാന്‍ പോലും ധൈര്യം കാണിക്കുന്ന ഉദ്യോഗസ്ഥര്‍ ജീവിക്കുന്ന നാട്ടില്‍ എങ്ങനെയാണ് നീതി ലഭിക്കുകയെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോയ് കൈതാരം. ചേറ്റുവ ടോള്‍ പിരിവ് അവസാനിപ്പിക്കുന്നതില്‍ ജില്ലാ ഭരണകൂടം പി.ഡി.പിക്ക് നല്‍കിയ വാക്ക് പാലിക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി ജില്ലാ പ്രസിഡന്‍റ് ടി.എം. മജീദ് നടത്തുന്ന അനിശ്ചിതകാല നിരാഹാരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വാരത്തില്‍ പി.ഡി.പി നടത്തിയ ടോള്‍ പിടിച്ചെടുക്കല്‍ സമരത്തിന്‍െറ തുടര്‍ച്ചയായാണ് നിരാഹാര സമരം. എന്‍.എച്ച്. 17 ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഇ.വി. മുഹമ്മദലി, പി.ഡി.പി സി.എ.സി അംഗം മുജീബുറഹ്മാന്‍, ജില്ലാ സെക്രട്ടറി സലീം കടലായി, സമരസമിതി ചെയര്‍മാന്‍ എ.എച്ച്. മുഹമ്മദ്, സമരസമിതി കണ്‍വീനര്‍ കെ. ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു. മൂന്നാംകല്ലിനടുത്തുനിന്ന് പ്രകടനമായാണ് പ്രവര്‍ത്തകര്‍ നിരാഹാരപ്പന്തലില്‍ എത്തിയത്.

കൊടുങ്ങല്ലൂര്‍ ബൈപാസ് എലിവേറ്റഡ് ഹൈവേയാക്കണമെന്ന് മുറവിളി

കൊടുങ്ങല്ലൂര്‍ ബൈപാസ് എലിവേറ്റഡ് ഹൈവേയാക്കണമെന്ന് മുറവിളി

കൊടുങ്ങല്ലൂര്‍: ചന്തപ്പുര - കോട്ടപ്പുറം ബൈപാസ് തുറക്കുന്നതോടെ രണ്ടായി വിഭജിക്കപ്പെടുന്ന കൊടുങ്ങല്ലൂര്‍ നഗരത്തെ ഒന്നായി നിലനിര്‍ത്താന്‍ ബൈപാസ് എലിവേറ്റഡ് ഹൈവേയാക്കി ഉയര്‍ത്തുകയെന്ന ആവശ്യം ഉന്നയിച്ച് ജനകീയസമരം ശക്തമാകുന്നു. സമരത്തിന്‍െറ തുടര്‍ച്ചയായി 31ന് കൊടുങ്ങല്ലൂര്‍ പൊലീസ് മൈതാനിയില്‍ നഗരസഭ കൗണ്‍സിലര്‍മാര്‍ ഉപവസിക്കുമെന്ന് എലിവേറ്റഡ് ഹൈവേ ഗുണഭോക്തൃ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നിലവില്‍ പടിഞ്ഞാറന്‍ മേഖലയില്‍ നിന്ന് നഗരത്തില്‍ പ്രവേശിച്ചിരുന്ന റോഡുകളെല്ലാം അടഞ്ഞ് പോകുന്ന സ്ഥിതിയാണ് സംജാതമാകുന്നത്. ചന്തപ്പുര, കോട്ടപ്പുറം ക്രോസിലും റോഡ് വഴി ഏറെ സമയം കാത്തുനിന്ന് നഗരത്തില്‍ കടക്കേണ്ട ഗതികേടാവും വരിക. ഇന്ന് കടുത്ത ഗതാഗതക്കുരുക്കിനോടൊപ്പം പ്രയാസങ്ങളും സൃഷ്ടിക്കും. ഇതിനൊരു പരിഹാരമായാണ് നിലവിലെ റോഡ് നിലനിര്‍ത്തികൊണ്ടുതന്നെ ബൈപാസ് എലിവേറ്റഡ് ഹൈവേയാക്കി ഉയര്‍ത്തണമെന്നാണ് സമിതിയുടെ ആവശ്യം. 31 ന് രാവിലെ ഒമ്പതിന് നടത്തുന്ന ഉപവാസ സമരം ടി.എന്‍. പ്രതാപന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
നഗരസഭ ചെയര്‍പേഴ്സണ്‍ സുമാശിവന്‍ അധ്യക്ഷത വഹിക്കും. വൈകീട്ട് ആറിന് നടക്കുന്ന സമാപന സമ്മേളനം മുന്‍ മന്ത്രി കെ.പി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. നഗരത്തിലെ റസിഡന്‍റ്സ് അസോസിയേഷന്‍ പ്രകടനമായെത്തി ഉപവാസം അനുഷ്ഠിക്കുന്നവരെ അഭിവാദ്യം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ഗുണഭോക്തൃ സമിതി ഭാരവാഹികളായ അഡ്വ. വി.എം. മുഹ്യിദ്ദീന്‍, ഡോ. ഒ.വിനോദ്, സി.എസ്. വിമല്‍കുമാര്‍, എം.പി. മനോജ് എന്നിവര്‍ സംബന്ധിച്ചു.

ദേശീയ പാതയില്‍ സ്വകാര്യ കമ്പനിക്ക് ടോള്‍ പിരിക്കാം -പൊതുമരാമത്ത് വകുപ്പ്

മാധ്യമം,2012 ഫെബ്രുവരി 19 ഞായര്‍ പേജ് 13

ടോള്‍ വിരുദ്ധ സമരത്തില്‍നിന്ന് സി.പി.എം. പിന്മാറണം -സ്വകാര്യവത്കരണ വിരുദ്ധ സമിതി

മാധ്യമം,2012 ഫെബ്രുവരി 19 ഞായര്‍ പേജ് 4

ടോള്‍ വിരുദ്ധ സമരത്തില്‍നിന്ന് സി.പി.എം. പിന്മാറണം -സ്വകാര്യവത്കരണ വിരുദ്ധ സമിതി

മാധ്യമം,2012 ഫെബ്രുവരി 19 ഞായര്‍ പേജ് 4

ടോള്‍ ഫ്രീ ഡേ ആചരിക്കും

മാധ്യമം,2012 ഫെബ്രുവരി 19 ഞായര്‍ പേജ് 3

Friday, March 26, 2010

ചാവക്കാട് പ്രതിഷേധ പ്രകടനം

നാട്ടിലെങ്ങും പരക്കെ ഭൂമി കൈയേറ്റം ബി.ഓ.ടി മുതലാളിമാരും എന്‍.എച്ച്‌.എ.ഐ അധികൃതരും പോലീസ്സും ചേര്‍ന്ന്‌ ഭൂമികൈയേറാനുള്ള ശ്രമം അംബലപ്പുഴയില്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. ബി.ഒ.ടി കമ്പനി വാടകക്കെടുത്ത പോലീസ്‌ സംഘം നാട്ടുകാരെ ആക്രമിക്കുകയായിരുന്നു. ജനങ്ങള്‍ വലിയതോതില്‍ ആത്മസംയമനം പാലിച്ചതിനെ തുടര്‍ന്നായിരുന്നു വലിയ അപകടം ഒഴിവായത്‌. പോലീസ്സിനെ ഉപയോഗിച്ചുകൊണ്ട്‌ ഭൂമി തട്ടിയെടുക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ നാട്ടിലെങ്ങും പ്രതിഷേധം ശക്തമായിരിക്കയാണ്‌. അതിണ്റ്റെ ഭാഗമായി ചാവക്കാട്‌ സെണ്റ്ററില്‍ മാര്‍ച്ച്‌ ൨൫ ന്‌ ൫ മണിക്ക്‌ പ്രതിഷേധപ്രകടനം നടന്നു.ആക്ഷന്‍ കൌണ്‍സിലിണ്റ്റെയും കുടിയിറക്കു-സ്വകാര്യവല്‍ക്കരണ വിരുദ്ധസമരസമിതിയുടെയും നേതൃത്വത്തില്‍ നടന്ന സമരത്തില്‍ നിരവധി ആളുകള്‍ പങ്കെടുത്തു. സമരത്തിന്‌ സിദ്ധിക്ക്‌, സുരേന്ദ്രന്‍.കെ.ജി., ടി.ആര്‍.രമേശ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

Saturday, March 13, 2010

സെക്രെട്ടറിയെറ്റ് മാര്‍ച്ച് ( മാര്‍ച്ച് 11.2010 )

സ്വകാര്യവല്‍ക്കരണത്തിനും കുടിയൊഴിപ്പിക്കലിനുമെതിരേ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ മണ്ണും കിടപ്പാടവും നഷ്ടപ്പെടുന്ന ആയിരങ്ങളുടെ പ്രതിഷേധമിരമ്പി.
ബി.ഒ.ടി പാതയ്ക്കു വേണ്ടിയുള്ള വിജ്ഞാപനങ്ങള്‍ പിന്‍വലിക്കുക, സമഗ്രമായ പുനരധിവാസവും അര്‍ഹമായ നഷ്ടപരിഹാരവും മുന്‍കൂറായി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍.എച്ച്-17, എന്‍.എച്ച്-47 എന്നിവയുടെ ഓരങ്ങളില്‍ കഴിയുന്ന വിവിധ ജില്ലകളില്‍ നിന്നുള്ളവര്‍ സമരത്തില്‍ അണിനിരക്കാന്‍ തലസ്ഥാനത്തെത്തി.
സെക്രട്ടേറിയറ്റിനു മുന്നിലെത്തിയ മാര്‍ച്ച് പോലിസ് തടഞ്ഞത് സമരക്കാരും പോലിസും തമ്മില്‍ നേരിയ തോതില്‍ സംഘര്‍ഷത്തിനിടയാക്കി. ബി.ഒ.ടി കുത്തകകള്‍ക്കുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ പാവങ്ങളെ ബലിയാടാക്കുകയാണെന്ന് സമരം ഉദ്ഘാടനം ചെയ്ത കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ പറഞ്ഞു. ദേശീയപാത വികസനം മുപ്പതു മീറ്ററാക്കി ചുരുക്കണം. ബി.ഒ.ടി റോഡിനുപകരം സര്‍ക്കാരിന്റെ ചെലവില്‍ വികസനപദ്ധതികള്‍ നടപ്പാക്കണം. പുനരധിവാസമില്ലാതെ കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നു സുധീരന്‍ പറഞ്ഞു.
കുടിയൊഴിപ്പിക്കലിനെതിരേ സമരം ചെയ്യുന്ന കാസര്‍കോഡ് മുതലുള്ള വിവിധ സമരസമിതി പ്രവര്‍ത്തകരാണ് സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ അണിനിരന്നത്.
കുട്ടി അഹമ്മദ്കുട്ടി എം.എല്‍.എ, സി ആര്‍ നീലകണ്ഠന്‍, ഡോ. വി വേണുഗോപാല്‍, സി ജി വര്‍ഗീസ്, ഹാഷിം ചേന്ദാമ്പിള്ളി, പ്രകാശ് മേനോന്‍, എം ആര്‍ മുരളി, അലക്‌സ് എം ചാക്കോ (വ്യാപാരി വ്യവസായി ഏകോപന സമിതി), ഇ എസ് ബിജു (വ്യാപാരി വ്യവസായി സമിതി), ഷിബു ബേബിജോണ്‍, ജി എസ് പത്മകുമാര്‍, പി മുജീബുര്‍റഹ്മാന്‍ (സോളിഡാരിറ്റി), മായിന്‍ ബീമാപ്പള്ളി (എസ്.എസ്.എഫ്), ടി കെ സുധീര്‍ കുമാര്‍, അഡ്വ. കെ പി രവിപ്രകാശ് , സംസാരിച്ചു.


ആയിരങ്ങള്‍ പങ്കെടുത്ത സെക്രെട്ടറിയെറ്റ് മാര്‍ച്ച്






പോലീസ് അക്രമം