സ്വകാര്യവല്‍ക്കരണത്തിനും കുടിയൊഴിപ്പിക്കലിനുമെതിരേ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ മണ്ണും കിടപ്പാടവും നഷ്ടപ്പെടുന്ന ആയിരങ്ങളുടെ പ്രതിഷേധമിരമ്പി.
ബി.ഒ.ടി പാതയ്ക്കു വേണ്ടിയുള്ള വിജ്ഞാപനങ്ങള്‍ പിന്‍വലിക്കുക, സമഗ്രമായ പുനരധിവാസവും അര്‍ഹമായ നഷ്ടപരിഹാരവും മുന്‍കൂറായി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍.എച്ച്-17, എന്‍.എച്ച്-47 എന്നിവയുടെ ഓരങ്ങളില്‍ കഴിയുന്ന വിവിധ ജില്ലകളില്‍ നിന്നുള്ളവര്‍ സമരത്തില്‍ അണിനിരക്കാന്‍ തലസ്ഥാനത്തെത്തി.
സെക്രട്ടേറിയറ്റിനു മുന്നിലെത്തിയ മാര്‍ച്ച് പോലിസ് തടഞ്ഞത് സമരക്കാരും പോലിസും തമ്മില്‍ നേരിയ തോതില്‍ സംഘര്‍ഷത്തിനിടയാക്കി. ബി.ഒ.ടി കുത്തകകള്‍ക്കുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ പാവങ്ങളെ ബലിയാടാക്കുകയാണെന്ന് സമരം ഉദ്ഘാടനം ചെയ്ത കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ പറഞ്ഞു. ദേശീയപാത വികസനം മുപ്പതു മീറ്ററാക്കി ചുരുക്കണം. ബി.ഒ.ടി റോഡിനുപകരം സര്‍ക്കാരിന്റെ ചെലവില്‍ വികസനപദ്ധതികള്‍ നടപ്പാക്കണം. പുനരധിവാസമില്ലാതെ കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നു സുധീരന്‍ പറഞ്ഞു.
കുടിയൊഴിപ്പിക്കലിനെതിരേ സമരം ചെയ്യുന്ന കാസര്‍കോഡ് മുതലുള്ള വിവിധ സമരസമിതി പ്രവര്‍ത്തകരാണ് സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ അണിനിരന്നത്.
കുട്ടി അഹമ്മദ്കുട്ടി എം.എല്‍.എ, സി ആര്‍ നീലകണ്ഠന്‍, ഡോ. വി വേണുഗോപാല്‍, സി ജി വര്‍ഗീസ്, ഹാഷിം ചേന്ദാമ്പിള്ളി, പ്രകാശ് മേനോന്‍, എം ആര്‍ മുരളി, അലക്‌സ് എം ചാക്കോ (വ്യാപാരി വ്യവസായി ഏകോപന സമിതി), ഇ എസ് ബിജു (വ്യാപാരി വ്യവസായി സമിതി), ഷിബു ബേബിജോണ്‍, ജി എസ് പത്മകുമാര്‍, പി മുജീബുര്‍റഹ്മാന്‍ (സോളിഡാരിറ്റി), മായിന്‍ ബീമാപ്പള്ളി (എസ്.എസ്.എഫ്), ടി കെ സുധീര്‍ കുമാര്‍, അഡ്വ. കെ പി രവിപ്രകാശ് , സംസാരിച്ചു.

ആയിരങ്ങള്‍ പങ്കെടുത്ത സെക്രെട്ടറിയെറ്റ് മാര്‍ച്ച്
പോലീസ് അക്രമം
No comments:
Post a Comment