ചേറ്റുവ ടോള്‍ നിരോധത്തിനായി ജനം ഒന്നിക്കണം-സോളിഡാരിറ്റി
ചാവക്കാട്: ചേറ്റുവ ടോള്‍ നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് മൂന്നാം ഘട്ട നിരാഹാരമിരിക്കുന്ന പി.ഡി.പി ജില്ലാ വൈസ് പ്രസിഡന്‍റ് സുലൈമാന്‍ കൊരട്ടിക്കരയെ സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ. സജീദും സംഘവും സന്ദര്‍ശിച്ചു.
പൊതുവഴിയിലൂടെ കടന്നുപോകണമെങ്കില്‍ ഏതെങ്കിലും കോണ്‍ട്രാക്ടറുടെ സഞ്ചിയില്‍ പണം നല്‍കണമെന്നത് ദുസ്സഹമാണെന്ന് സെക്രട്ടറി പറഞ്ഞു.
സ്കൂളുകളും, പാലങ്ങളും പാതയോരങ്ങളും അടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിക്കാന്‍ സര്‍ക്കാറിന് കഴിയില്ളെങ്കില്‍ അത്തരം ഭരണകൂടങ്ങള്‍ എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. ഇത്തരം ജനദ്രോഹ നടപടികള്‍ക്കെതിരെ ഒന്നിച്ച് നിന്ന് സമരം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മീഡിയ സെക്രട്ടറി സി.എം. ഷെരീഫ്, ജില്ലാ സെക്രട്ടറി മിര്‍സാദുര്‍ റഹ്മാന്‍, ചാവക്കാട് ഏരിയ പ്രസിഡന്‍റ് റഷീദ് പാടൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി സി.ആര്‍. ഹനീഫ, റസാഖ് ചാവക്കാട്, പി.കെ. ശിഹാബ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
സുലൈമാന്‍ കൊരട്ടിക്കരയുടെ ആരോഗ്യനില മോശമായിക്കൊണ്ടിരിക്കുന്നതിനാല്‍ ഉടന്‍ അറസ്റ്റ് നടക്കുമെന്നാണ് സൂചന.
സര്‍ക്കാറും മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളും മുഖം തിരിഞ്ഞ് നില്‍ക്കുമ്പോഴും വിവിധ സമരസംഘടനകളും ചില രാഷ്ട്രീയ സംഘടനകളും പിന്തുണയുമായത്തെുന്നണ്ട്. വരുന്ന 19ന് ഞായറാഴ്ച ചേറ്റുവ ടോള്‍ ആക്ഷന്‍ കൗണ്‍സില്‍ ടോള്‍ ഫ്രീയായും പ്രഖ്യാപിച്ചിട്ടുണ്ട്.
No comments:
Post a Comment