അഴീക്കോട് -ചാമക്കാല റോഡ് വിജിലന്‍സ് സംഘം പരിശോധിച്ചു
കൊടുങ്ങല്ലൂര്‍: 19 കോടി ചെലവില്‍ വികസിപ്പിക്കുന്ന അഴീക്കോട് -ചാമക്കാല റോഡ് നിര്‍മാണത്തില്‍ ക്രമക്കേട് നടന്നതായ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തി. 20 കി.മീ വരുന്ന റോഡില്‍ പലയിടത്തിലും ആവശ്യമായ വീതിയില്ളെന്നും, എസ്റ്റിമേറ്റ് പ്രകാരം നിര്‍മാണം നടത്താതെ ക്രമക്കേട് നടത്തിയതായുമാണ് പരാതി. വിജിലന്‍സ് ഡയറക്ടറേറ്റില്‍ ലഭിച്ച പരാതിയത്തെുടര്‍ന്ന് തൃശൂര്‍ വിജിലന്‍സ് സംഘവും, പി.ഡബ്ളിയു,ഡി ഉദ്യോഗസ്ഥനുമടങ്ങുന്ന ടീമാണ് റോഡ് പരിശോധിച്ചത്്. അഴീക്കോടിനും ചാമക്കാലക്കുമിടയില്‍ ആറ് ഇടങ്ങളിലായിരുന്നു പരിശോധന. ബോറിങ് നടത്തി അടര്‍ത്തിയെടുത്ത ടാറിങ് ലബോറട്ടറി പരിശോധനക്കായി സംഘം ശേഖരിച്ചു. രാവിലെ മുതല്‍ വൈകീട്ട് വരെയായിരുന്നു പരിശോധന .
എസ്റ്റിമേറ്റിലുള്ളത് പ്രകാരം ചിലയിടങ്ങളില്‍ വീതിയിലുള്ള നിര്‍മാണത്തിലെ ക്രമക്കേടിനെ കുറിച്ചുള്ള സംശയവും ബലപ്പെട്ടിട്ടുണ്ട്. അതേ സമയം ശാസ്ത്രീയ ലാബ് പരിശോധനക്ക് ശേഷം കൃത്യമായ വിവരങ്ങള്‍ പറയാനാകുമെന്ന് വിജിലന്‍സ് കേന്ദ്രങ്ങള്‍ പറഞ്ഞു. വിജിലന്‍സ് ഡിവൈ.എസ്.പി ജ്യോതിഷ്കുമാര്‍, സി.ഐ കെ.കെ. സജീവ്, വിജിലന്‍സ് പി.ഡബ്ളിയു.ഡി ഇ.ഇ. പ്രദീപ്, പി.ഡബ്ളിയു.ഡി എന്‍ജിനീയര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്.
No comments:
Post a Comment