Posted on: 10 May 2010
കോഴിക്കോട്: കിനാലൂര്‍ എസ്റ്റേറ്റിലെ ഭൂമി സംബന്ധമായി ബന്ധപ്പെട്ട എല്ലാ നടപടികളുടെയും വിവരങ്ങള്‍ അടങ്ങുന്ന ധവളപത്രം പുറത്തിറക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് എച്ച്.എം.എസ്. ജില്ലാ ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. നിര്‍ദിഷ്ട വ്യവസായ എസ്റ്റേറ്റില്‍ ആരംഭിക്കാനിരിക്കുന്ന പദ്ധതികള്‍, ലഭ്യമാകുന്ന തൊഴില്‍ വിവരങ്ങള്‍, ഭൂമിയുടെ ക്രയവിക്രയം നടത്തിയവരുടെ വിവരങ്ങള്‍, നാല് വര്‍ഷത്തിനുള്ളില്‍ നടന്ന കൈമാറ്റ രേഖകളെ സംബന്ധിച്ച വിവരങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാകണം ധവളപത്രം.തദ്ദേശവാസികളായ പുരുഷന്‍മാര്‍ക്ക് സ്വന്തം വീട്ടില്‍ രാത്രി കഴിയാന്‍ പറ്റാത്ത ഭീകരാവസ്ഥ അവസാനിപ്പിക്കണമെന്ന് സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ ആവശ്യപ്പെട്ടു. കെ.കെ. കൃഷ്ണന്‍, പി. കിഷന്‍ചന്ദ്, എ.എം.ഗംഗാധരന്‍, കെ.എം. ഉണ്ണീരി,ബിജുആന്റണി, കെ.പി.സനല്‍കുമാര്‍, നീലിയോട്ട് നാണു, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, പി.എം. നാണു തുടങ്ങിയവര്‍ പ്രസംഗിച്ചു.
No comments:
Post a Comment