B.O.T.REALITY SHOW 2010
എഴുതപ്പെട്ട കൃതിയുടെ അടിസ്ഥാനത്തിലല്ല നാടകം രൂപപ്പെടുത്തിയിട്ടുള്ളത് രംഗ ക്രിയകള്‍ക്കു പ്രചോദിതമായ ആക്ഷേപഹാസ്യ അര്‍ത്ഥതലങ്ങളുടെ അന്തര്‍ധാരയാണ് നാടകത്തിന്‍റെ സജീവത.കുത്തക മുതലാളിക്ക്,മൂലധന ശക്തികളുടെ മുന്നില്‍ അടിയറ പറയുന്ന ,അവര്‍ക്ക് വേണ്ടി സംസാരിക്കുന്ന ഭരണകൂട പ്രതിനിധിയും ഇതിനെ വെളിവാക്കുന്നു.
പലതരം വികസന പദ്ധതികളുടെ ഭാഗമായി കുടിയിരക്കപ്പെട്ട (ഭക്രാനങ്കല്‍, നര്‍മദ,മൂലമ്പിള്ളി )വര്‍ കഥാപാത്രങ്ങളായി മുതലാളിത്തം സ്പോണ്സര്‍ ചെയ്യുന്ന റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നു.വിധികര്‍ത്താക്കളായിമൂന്നാര്‍ സിംഗൂര്‍ താരം ഭഗവാന്‍ ടാറ്റ ,വളന്തക്കാടിന്‍റെ ** പോന്നോമനയും സ്വര്‍ണം കൊണ്ട് തുലാഭാരം നടത്തി പ്രശസ്തനുമായ ശോഭ മേനോന്‍ ,മാവൂര്‍ റയോണ്‍സു താരം മിസ്റ്റര്‍ ബിര്‍ള തുടങ്ങിയവര്‍ പങ്കെടുത്തു.അവഗണനകള്‍ നേട്ടങ്ങളായി അവതരിപ്പിക്കുന്ന ഇവര്‍ വോട്ടുകള്‍ക്കായി മത്സരിക്കുന്നു,കോഴിപ്പോരു നടത്തുന്നു .
അവര്‍ക്കിടയിലേക്ക് കടന്നു വരുന്ന അത്യാധുനിക കാറുകള്‍ അവരുടെ പാത വെട്ടിതെളിക്കുമ്പോള്‍ അതിന്റെ മുന്നില്‍ തളര്‍ന്നു വീഴുന്നവര്‍ ഒരുമിച്ചു ചേര്‍ന്ന് ഒരു മരമായ് വളര്‍ന്നു പ്രതീക്ഷയുടെ പ്രതിരോധത്തിന്‍റെ മുളപൊട്ടുന്നത് ശൈലീകൃതമായി അവതരിപ്പിക്കുന്നു ''കൂരെടെ മൂല കുലുങ്ങുന്നടീ പെണ്ണാളെ ''എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് നാടകം സന്ധി പ്രാപിക്കുന്നു.
തീയേറ്റര്‍ സങ്കേതങ്ങള്‍ ലളിതമായി നടന്‍റെ ശരീരവും ചില പ്രോപെര്‍ടികളും ഉപയോഗിച്ച് നിര്‍വഹിക്കുന്നു
പങ്കെടുത്തവരും അഭിനേതാക്കളും
M.R. വിപിന്‍ദാസ്
കണ്ണന്‍ സിദ്ധാര്‍ത്
നിതിന്‍ ശ്രീനിവാസ്
സുധി.കുറുപ്പത്ത്
അനില്‍ കുമാര്‍
ഫിറോസ് ഹസ്സന്‍
സുഹില്‍ (സംവിധായകന്‍)
പ്രശാന്ത് സുബ്രഹമണ്ണ്യന്‍
രാമന്‍ ബിനീഷ്
അജിതന്‍
ഷാനവാസ്
റിയാസ്
സനല്‍
ഉദയന്‍
അനീബ്
ഉണ്ണികൃഷ്ണന്‍














NAADAN PAATTU :UDAYAN & TEAM

PHOTO DISPLAY



No comments:
Post a Comment