Wednesday, February 22, 2012
സമര നഗരി സജീവം.....
പാലിയേക്കരയിലെ നിരാഹാര സമരം പത്താം ദിവസം പിന്നിടുമ്പോഴും സമര നഗരി സജീവമായി തുടരുന്നു ഒപ്പം അധികൃതരുടെ അവഗണയും അതെ സമയം പത്താം കടുത്ത ചൂടിലും നിരാഹാരം തുടരുന്ന സമര സഖാക്കള്‍ തികഞ്ഞ ആതാമാവിശ്വസത്തില്‍ തന്നെയാണ്
എന്‍ എച് നാല്പ്പത്തിയെഴിലെ ട്ടോള്‍ വിരുദ്ദ സമരത്തിന് ആള്‍ കേരള ഫോട്ടോ ഗ്രഫേഴ്സ് അസോസ്സിയേഷന്‍റെ ഐക്ക്യദ്ധാര്‍ഡ്യം
എന്‍ എച് നാല്‍പ്പത്തിയേഴ് ട്ടോള്‍ വിരുദ്ദ സമരം നിരാഹാര പതിനൊന്നാം ദിവസത്തിലേക്ക്
ഫെബ്രുവരി പതിമൂനിന്നു ആരംഭിച്ച നിരാഹാര സമരം സി എ അജിതനും പി സി അജയനും പതിനൊന്നാം ദിവസവും തുടരുന്നു കൂടാതെ സജീവന്‍ മുറ്റിച്ചൂര്‍ ,പി എ സുരേഷ് ,സുലൈമാന്‍ കൈപ്പമംഗലം തുടങ്ങിയവരും നിരാഹാരം തുടരുകയാണ്
പാലിയേക്കര ട്ടോള്‍ പിരിവു കേന്ദ്രത്തിനടുത്തുള്ള സംയുക്ത സമര സമിതിയുടെ സമരപന്തലിലേക്ക് പിന്തുണ അറിയിച്ചുകൊണ്ട് നൂറുകണക്കിന് പേരാണ് ദിവസവും സമര പന്തലിലേക്ക് എത്തികൊണ്ടിരിക്കുന്നത്
Sunday, February 19, 2012
ചേറ്റുവ ടോള്‍ നിരോധത്തിനായി ജനം ഒന്നിക്കണം-സോളിഡാരിറ്റി
ചേറ്റുവ ടോള്‍ നിരോധത്തിനായി ജനം ഒന്നിക്കണം-സോളിഡാരിറ്റി
ചാവക്കാട്: ചേറ്റുവ ടോള്‍ നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് മൂന്നാം ഘട്ട നിരാഹാരമിരിക്കുന്ന പി.ഡി.പി ജില്ലാ വൈസ് പ്രസിഡന്‍റ് സുലൈമാന്‍ കൊരട്ടിക്കരയെ സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ. സജീദും സംഘവും സന്ദര്‍ശിച്ചു.
പൊതുവഴിയിലൂടെ കടന്നുപോകണമെങ്കില്‍ ഏതെങ്കിലും കോണ്‍ട്രാക്ടറുടെ സഞ്ചിയില്‍ പണം നല്‍കണമെന്നത് ദുസ്സഹമാണെന്ന് സെക്രട്ടറി പറഞ്ഞു.
സ്കൂളുകളും, പാലങ്ങളും പാതയോരങ്ങളും അടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിക്കാന്‍ സര്‍ക്കാറിന് കഴിയില്ളെങ്കില്‍ അത്തരം ഭരണകൂടങ്ങള്‍ എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. ഇത്തരം ജനദ്രോഹ നടപടികള്‍ക്കെതിരെ ഒന്നിച്ച് നിന്ന് സമരം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മീഡിയ സെക്രട്ടറി സി.എം. ഷെരീഫ്, ജില്ലാ സെക്രട്ടറി മിര്‍സാദുര്‍ റഹ്മാന്‍, ചാവക്കാട് ഏരിയ പ്രസിഡന്‍റ് റഷീദ് പാടൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി സി.ആര്‍. ഹനീഫ, റസാഖ് ചാവക്കാട്, പി.കെ. ശിഹാബ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
സുലൈമാന്‍ കൊരട്ടിക്കരയുടെ ആരോഗ്യനില മോശമായിക്കൊണ്ടിരിക്കുന്നതിനാല്‍ ഉടന്‍ അറസ്റ്റ് നടക്കുമെന്നാണ് സൂചന.
സര്‍ക്കാറും മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളും മുഖം തിരിഞ്ഞ് നില്‍ക്കുമ്പോഴും വിവിധ സമരസംഘടനകളും ചില രാഷ്ട്രീയ സംഘടനകളും പിന്തുണയുമായത്തെുന്നണ്ട്. വരുന്ന 19ന് ഞായറാഴ്ച ചേറ്റുവ ടോള്‍ ആക്ഷന്‍ കൗണ്‍സില്‍ ടോള്‍ ഫ്രീയായും പ്രഖ്യാപിച്ചിട്ടുണ്ട്.
ടോളിനെതിരെ സമരം ശക്തിയാര്‍ജിക്കുന്നു
ടോളിനെതിരെ സമരം ശക്തിയാര്‍ജിക്കുന്നു
ആമ്പല്ലൂര്‍: ദേശീയപാത പാലിയേക്കരയിലെ ടോള്‍ പിരിവിനെതിരെയുള്ള ജനകീയ സമരം പൂര്‍വാധികം ശക്തിയാര്‍ജിക്കുന്നു. ടോളിനെതിരെയുള്ള വര്‍ധിത വികാരം പ്രകടമാക്കുന്നതായിരുന്നു ഞായറാഴ്ച നടന്ന സമരസംഗമം. സംയുക്ത സമരസമിതിയില്‍ അംഗങ്ങളായ സോളിഡാരിറ്റി, പി.ഡി.പി, സി.പി.ഐ, സി.പി.ഐ(എം.എല്‍), കെ.പി. എം.എസ്, എസ്.എന്‍.ഡി.പി, ദേശീയ പാത സംരക്ഷണസമിതി, മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം, ബസ് ഓപറേറ്റഴ്സ് അസോസിയേഷന്‍, ലോറി ഓണേഴ്സ് അസോസിയേഷന്‍ വ്യാപാരി വ്യവസായി ഏകോപനസമിതി തുടങ്ങി മുപ്പതോളം സംഘടനയെ പ്രതിനിധീകരിച്ചത്തെിയ പ്രവര്‍ത്തകര്‍ സര്‍ക്കാറിനെതിരെയും ബി.ഒ.ടി കമ്പനിക്കെതിരെയും മുദ്രാവാക്യം വിളിച്ചു.
അനിശ്ചിതകാലസമരം തുടങ്ങും
ആമ്പല്ലൂര്‍: ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവിനെതിരെ സമരസമിതി പ്രവര്‍ത്തകര്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തും. തിങ്കളാഴ്ച രാവിലെ മുതല്‍ നടക്കുന്ന സമരത്തില്‍ ജില്ലാ പഞ്ചായത്തംഗം കല്ലൂര്‍ ബാബു, എം.വി. റഫീഖ്, പി.സി. അജയന്‍, സി.എ. അജിതന്‍, സി.കെ. കൊച്ചുകുട്ടന്‍ എന്നിവര്‍ നിരാഹാരം അനുഷ്ഠിക്കും.
വികസനം കോര്‍പറേറ്റ് കമ്പനികളുടേതായി മാറി- അജിത
വികസനം കോര്‍പറേറ്റ് കമ്പനികളുടേതായി മാറി- അജിത
ആമ്പല്ലൂര്‍: വികസനമെന്നത് കോര്‍പറേറ്റ് കമ്പനികളുടെ വികസനമായി മാറിയെന്ന് കെ. അജിത. ദേശീയപാത പാലിയേക്കരയിലെ ടോള്‍ വിരുദ്ധ സമരം ശക്തമാക്കുന്നതിന്‍െറ ഭാഗമായി സംയുക്ത സമരസമിതി സംഘടിപ്പിച്ച സമരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
കോര്‍പറേറ്റ് മുതലാളിമാര്‍ക്ക് മണ്ണും വിഭവങ്ങളും ചൂഷണം ചെയ്യാന്‍ ഒത്താശ ചെയ്ത് കൊടുക്കുകയാണ് മാറി വരുന്ന സര്‍ക്കാറുകള്‍. വികസനമെന്നത് ആരുടെ വികസനമാണെന്ന് ചോദിക്കാന്‍ ഇവിടെ ഒരുസര്‍ക്കാറുമില്ല. ടോള്‍ വിരുദ്ധ സമരസമിതി ചെയര്‍മാന്‍ സി.ജെ. ജനാര്‍ദനന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കന്‍വീനര്‍ പി.ജെ. മോന്‍സി, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ്, ജോയ് കൈതാരത്ത്, രാജേഷ് അപ്പാട്ട്, സുരേഷ് നെന്മണിക്കര, ടി.കെ. രവീന്ദ്രന്‍, പി.സി. ഉണ്ണിച്ചെക്കന്‍, എം.എന്‍. രാവുണ്ണി, ടി.പി. ശ്രീശങ്കര്‍, എം.ആര്‍.മുരളി, ടി.എന്‍. സന്തോഷ്, ആര്‍.കെ. ആശ, രവി തേലത്ത്, അഡ്വ. ജോബി പുളിക്കന്‍, ഇ.വി. മുഹമ്മദാലി, ടി.കെ. വാസു, വി.എസ്. പ്രിന്‍സ്, കല്ലൂര്‍ ബാബു എന്നിവര്‍ സംസാരിച്ചു.
വൈകീട്ട് അഞ്ചോടെ ആമ്പല്ലൂരില്‍ നിന്നും ആരംഭിച്ച പ്രകടനത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് സമരസമിതി പ്രവര്‍ത്തകര്‍ അണിനിരന്നു. ടോള്‍ പ്ളാസക്ക് നൂറു മീറ്റര്‍ അകലെ പൊലീസ് പ്രകടനം തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. സമരക്കാരെ പ്രതിരോധിക്കാനായി ചാലക്കുടി ഡിവൈ.എസ്.പി പി.കെ. രഞ്ജന്‍െറ നേതൃത്വത്തില്‍ 1500ല്‍പരം പൊലീസുകാരെ സ്ഥലത്ത് വിന്യസിച്ചിരുന്നു. ജലപീരങ്കിയും സജ്ജമാക്കിയിരുന്നു.
ചേറ്റുവ ടോള്‍ സമരം: നിരാഹാരമിരുന്ന ഫിറോസിനെ അറസ്റ്റ് ചെയ്തു നീക്കി
ചേറ്റുവ ടോള്‍ സമരം: നിരാഹാരമിരുന്ന ഫിറോസിനെ അറസ്റ്റ് ചെയ്തു നീക്കി
ചാവക്കാട്: ചേറ്റുവ ടോളില്‍ രണ്ടാംഘട്ടം നിരാഹാര സമരം നടത്തിയിരുന്ന പി.ഡി.പി ജില്ലാ വൈ. പ്രസിഡന്‍റ് ഫിറോസ് തോട്ടപ്പടിയെ ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തു താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. താലൂക്കാശുപത്രിയിലെ ഡോ. ടി.എസ്. രവീന്ദ്രന്‍ ശനിയാഴ്ച ഉച്ചയോടെ സമരപ്പന്തലിലത്തെി പരിശോധിച്ചതിനത്തെുടര്‍ന്നാണ് ചാവക്കാട് എസ്.ഐ. കെ. മാധവന്‍കുട്ടിയും സംഘവും അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് സംഭവം. മൂത്രാശയത്തില്‍അണുബാധയും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
നിരാഹാരമനുഷ്ഠിച്ചിരുന്ന ടി.എം. മജീദിനെ അറസ്റ്റ് ചെയ്ത് നീക്കിയതിനത്തെുടര്‍ന്നാണ് കഴിഞ്ഞനാലിന് പി.ഡി.പി. വൈ.പ്രസിഡന്‍റ് ഫിറോസ് തോട്ടപ്പടി നിരാഹാരമാരംഭിച്ചത്. ജില്ലാ കലക്ടര്‍ പി.എം.ഫ്രാന്‍സിസ് സമരപ്പന്തലിലത്തെിയിരുന്നു. പി.ഡി.പി ജില്ലാ വൈ.പ്രസിഡന്‍റ് സുലൈമാന്‍ കൊരട്ടിക്കര ഫിറോസിന്‍െറ അറസ്റ്റിനത്തെുടര്‍ന്ന് നിരാഹാരമാരംഭിച്ചു. നിരാഹാരസമരം 13 ദിവസം പിന്നിട്ടു.
അഴീക്കോട് -ചാമക്കാല റോഡ് വിജിലന്‍സ് സംഘം പരിശോധിച്ചു
അഴീക്കോട് -ചാമക്കാല റോഡ് വിജിലന്‍സ് സംഘം പരിശോധിച്ചു
കൊടുങ്ങല്ലൂര്‍: 19 കോടി ചെലവില്‍ വികസിപ്പിക്കുന്ന അഴീക്കോട് -ചാമക്കാല റോഡ് നിര്‍മാണത്തില്‍ ക്രമക്കേട് നടന്നതായ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തി. 20 കി.മീ വരുന്ന റോഡില്‍ പലയിടത്തിലും ആവശ്യമായ വീതിയില്ളെന്നും, എസ്റ്റിമേറ്റ് പ്രകാരം നിര്‍മാണം നടത്താതെ ക്രമക്കേട് നടത്തിയതായുമാണ് പരാതി. വിജിലന്‍സ് ഡയറക്ടറേറ്റില്‍ ലഭിച്ച പരാതിയത്തെുടര്‍ന്ന് തൃശൂര്‍ വിജിലന്‍സ് സംഘവും, പി.ഡബ്ളിയു,ഡി ഉദ്യോഗസ്ഥനുമടങ്ങുന്ന ടീമാണ് റോഡ് പരിശോധിച്ചത്്. അഴീക്കോടിനും ചാമക്കാലക്കുമിടയില്‍ ആറ് ഇടങ്ങളിലായിരുന്നു പരിശോധന. ബോറിങ് നടത്തി അടര്‍ത്തിയെടുത്ത ടാറിങ് ലബോറട്ടറി പരിശോധനക്കായി സംഘം ശേഖരിച്ചു. രാവിലെ മുതല്‍ വൈകീട്ട് വരെയായിരുന്നു പരിശോധന .
എസ്റ്റിമേറ്റിലുള്ളത് പ്രകാരം ചിലയിടങ്ങളില്‍ വീതിയിലുള്ള നിര്‍മാണത്തിലെ ക്രമക്കേടിനെ കുറിച്ചുള്ള സംശയവും ബലപ്പെട്ടിട്ടുണ്ട്. അതേ സമയം ശാസ്ത്രീയ ലാബ് പരിശോധനക്ക് ശേഷം കൃത്യമായ വിവരങ്ങള്‍ പറയാനാകുമെന്ന് വിജിലന്‍സ് കേന്ദ്രങ്ങള്‍ പറഞ്ഞു. വിജിലന്‍സ് ഡിവൈ.എസ്.പി ജ്യോതിഷ്കുമാര്‍, സി.ഐ കെ.കെ. സജീവ്, വിജിലന്‍സ് പി.ഡബ്ളിയു.ഡി ഇ.ഇ. പ്രദീപ്, പി.ഡബ്ളിയു.ഡി എന്‍ജിനീയര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്.
തീരദേശ ഹര്‍ത്താല്‍ പൂര്‍ണം
തീരദേശ ഹര്‍ത്താല്‍ പൂര്‍ണം
വാടാനപ്പള്ളി: ചേറ്റുവ ടോള്‍ പിരിവ് നിര്‍ത്തണമെന്നാവശ്യപ്പെട്ട്
പി.ഡി.പി ആഹ്വാനം ചെ യ്ത തീരദേശ ഹര്‍ത്താല്‍ പൂര്‍ണം. ടെ
മ്പോ, ടാക്സി, ഓട്ടോ, സ്വകാര്യ ബസ് എന്നിവ ഓടിയില്ല. മെഡി
ക്കല്‍ ഷോപ്പ് ഒഴിച്ച് മറ്റ് കടകള്‍ അടഞ്ഞു കിടന്നു. ബുധനാഴ്ച രാവി
ലെ പി.ഡി.പി പ്രവര്‍ത്തകര്‍ തുറന്ന് പ്രവര്‍ത്തിച്ച ബാങ്കുകളും കടക
ളും അടപ്പിച്ചു. വാഹനങ്ങള്‍ ഓടരുതെന്നും പ്രവര്‍ത്തകര്‍ നിര്‍ദേശം
നല്‍ കിയിരുന്നു. തൃശൂര്‍ക്കുള്ള സ്വകാര്യബസുകള്‍ വാടാനപ്പള്ളി
സെന്‍ററിന് കിഴക്ക് ആല്‍മാവ് പരിസരത്തുനിന്നാണ് പുറപ്പെട്ടത്. അ
തേ സമയം ദേശീയപാത 17 വഴി ചില കെ.എസ്.ആര്‍.ടി.സി ബസു
കള്‍ ഓടി.
തൃപ്രയാര്‍: ചേറ്റുവ -കോട്ടപ്പുറം ടോള്‍ പിരിവ് നിര്‍ത്തലാക്കണമെന്ന
ാവശ്യപ്പെട്ട് പി.ഡി.പി നടത്തിവരുന്ന നിരാഹാര സത്യഗ്രഹത്തി
ന്‍െറ 10ാം ദിവസമായ ചൊവ്വാഴ്ച നടത്തിയ തീരദേശ ഹര്‍ത്താല്‍
തൃപ്രയാര്‍, നാട്ടിക മേഖലയില്‍ ഭാഗികമായി ബാധിച്ചു.
തൃപ്രയാറില്‍ കട കള്‍ അടപ്പിക്കലും വാഹനങ്ങള്‍ തട യലും ഹ
ര്‍ത്താല്‍ അനുകൂലികളെ കസ്റ്റഡിയിലെടുത്തതോടെ അവസാനി
ച്ചു. ഉച്ചക്കുശേഷം പല സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിച്ചു. വല
പ്പാട്, എടമുട്ടം ഭാഗങ്ങളിലും ദേശീയപാതക്ക് പടിഞ്ഞാറുഭാഗത്തും
ഭാഗികമായി തന്നെ ഹര്‍ത്താല്‍ ബാധിച്ചു.
ചാവക്കാട്: ചാവക്കാട് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് കേരള
വ്യാപാരി ഏകോപന സമിതി ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റി വാര്‍ത്താ
കുറിപ്പ് ഇറക്കിയെങ്കിലും കടകള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു.
ചാവക്കാട് സ്റ്റേഷന്‍ പരിധിക്കപ്പുറം ചില അനിഷ്ട സംഭവങ്ങളു
ണ്ടായതൊഴിച്ചാല്‍ പൊതുവെ സമാധാനപരമായിരുന്നു. ട്രാന്‍സ്
പോര്‍ട് ബസുകള്‍ പൊലീസ് ബന്തവസോടെ സര്‍വീസ് നടത്തി.
ചേറ്റുവ ടോള്‍: ബുധനാഴ്ച തീരദേശ ഹര്‍ത്താല്‍
ചേറ്റുവ ടോള്‍: ബുധനാഴ്ച തീരദേശ ഹര്‍ത്താല്‍
ചാവക്കാട്: ചേറ്റുവ ടോള്‍ നിരാഹാര സമരം തുടരുമ്പോഴും അധികൃതരുടെ ഭാഗത്ത് നിന്നും ചര്‍ച്ചകളോ പരിഹാരമോ നടക്കാത്തതില്‍ പ്രതിഷേധിച്ച് പി.ഡി.പി ബുധനാഴ്ച തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.വ്യാഴാഴ്ച മെഡിക്കല്‍ കോളജും ഉപരോധിക്കും.നിരാഹാരമിരുന്നിരുന്ന പി.ഡി.പി ജില്ലാ പ്രസിഡന്‍റ് ടി.എം. മജീദിനെ ഡോക്ടറുടെ നിര്‍ദേശപ്രകാരം ശനിയാഴ്ച ചാവക്കാട് പൊലീസ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു.ഇതില്‍ പ്രതിഷേധിച്ചാണ് മെഡിക്കല്‍ കോളജ് ഉപരോധം. അദ്ദേഹം അവിടെയും നിരാഹാരം തുടരുകയാണെന്ന് പി.ഡി.പി വക്താവ് പറഞ്ഞു. കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം മുതല്‍ അണ്ടത്തോട് വരെ ഹര്‍ത്താല്‍ ആചരിക്കുമെന്ന് പി.ഡി.പി ജില്ലാ വൈസ് ചെയര്‍മാന്‍ കെ.ഇ അബ്ദുല്ല പറഞ്ഞു.രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയുള്ള ഹര്‍ത്താലില്‍നിന്ന് പാല്‍ ,പത്രം,മെഡിക്കല്‍ ഷോപ് തുടങ്ങി അവശ്യ സര്‍വീസുകള്‍ ഒഴിവാക്കിയിട്ടുണ്ട്. ടി.കെ.വാസു ഉദ്ഘാടനം ചെയ്യും. ഹര്‍ത്താലിന് ചേറ്റുവ ടോള്‍ ആക്ഷന്‍ കൗണ്‍സിലും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.പ്രസിഡന്‍റിനെ അറസ്റ്റ് ചെയ്ത് നീക്കിയതോടെ വൈസ് പ്രസിഡന്‍റ് ഫിറോസ് തോട്ടപ്പടി നിരാഹാരം തുടരുന്നുണ്ട്. ഏഴാം ദിവസം പിന്നിട്ട് ഞായറാഴ്ചയും വിവിധ നേതാക്കള്‍ എത്തി അഭിവാദ്യങ്ങളര്‍പ്പിച്ചു. സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ മുന്നണി ചെയര്‍മാന്‍ എം. ബെന്നി കൊടിയാട്ടില്‍, നസീം പുന്നയൂര്‍, നൗഷാദ് തെക്കുംപുറം തുടങ്ങിയവര്‍ അഭിവാദ്യങ്ങളര്‍പ്പിക്കാന്‍ എത്തിയിരുന്നു.
ചേറ്റുവ ടോള്‍: നിരാഹാരം ആറാം ദിനത്തില്‍
ചേറ്റുവ ടോള്‍: നിരാഹാരം ആറാം ദിനത്തില്‍
ചാവക്കാട്: ചേറ്റുവ ടോള്‍ അധികൃതര്‍ വാക്ക് പാലിക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി ജില്ലാ പ്രസിഡന്‍റ് ടി.എം. മജീദ് നടത്തുന്ന നിരാഹാര സമരം ആറാം ദിവസത്തിലേക്ക്. സ്ത്രീകളും കുട്ടികളുമടങ്ങിയ ചേറ്റുവ കരുണ കൂട്ടായ്മയിലെ വനിതകള്‍ സമരത്തിന് അഭിവാദ്യം അര്‍പ്പിച്ചു.
കോട്ടപ്പുറം മുതല്‍ അണ്ടത്തോട് വരെയുള്ള തീരദേശത്ത് എട്ടിന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതായി സംസ്ഥാന വൈസ് ചെയര്‍മാന്‍ കെ.ഇ അബ്ദുല്ല പറഞ്ഞു. ഹസീബ ഉബൈദ് മജീദിന് ഹാരാര്‍പ്പണം നടത്തി.
സഹീം അസീസ്, ലീല രാജന്‍, ഗീത, സൈന മുഹമ്മദ് എന്നിവര്‍ വനിതാ കരുണാകൂട്ടായ്മക്ക് നേതൃത്വം നല്‍കി. നാഷനല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് സംസ്ഥാന സെക്രട്ടറി നൗഷാദ് തെക്കുംപുറം, ബി.എസ്.പി ജില്ലാ സെക്രട്ടറി സുരേഷ് തച്ചപ്പിള്ളി, മനുഷ്യാവകാശ കമീഷന്‍ അംഗം പി.എസ്. ഉമ്മര്‍, നാട്ടു വൈദ്യ അസോസിയേഷന്‍ അഖില മലബാര്‍ ജന. സെക്രട്ടറി എ.ജി. ഷണ്‍മുഖ വൈദ്യര്‍, കടപ്പുറം പൗരസമിതി ശറഫുദ്ദീന്‍ മുനക്കകടവ്, വാടാനപ്പള്ളി സോളിഡാരിറ്റി യൂനിറ്റ് സെക്രട്ടറി കെ. ഹംസ, നാട്ടിക ഏരിയ ജമാഅത്തെ ഇസ്ലാമി സെക്രട്ടറി പി.എ. അഹമ്മദ്കുട്ടി എന്നിവര്‍ വ്യാഴാഴ്ച സമരപ്പന്തലിലത്തെി അഭിവാദ്യങ്ങളറിയിച്ചു.
കൃഷി മന്ത്രി മോഹനന്‍ ചേറ്റുവ ടോള്‍ വഴിപോകുന്നതറിഞ്ഞ് പി.ഡി.പി പ്രവര്‍ത്തകര്‍ കൊടിയുമായത്തെി മുദ്രാവാക്യങ്ങള്‍ മുഴക്കി. മന്ത്രി അഭിവാദ്യമര്‍പ്പിച്ച് കടന്നുപോയതായി പി.ഡി.പി പ്രവര്‍ത്തകര്‍ പറഞ്ഞു.
ചേറ്റുവ ടോള്‍: പി.ഡി.പി നിരാഹാരം തുടങ്ങി
ചേറ്റുവ ടോള്‍: പി.ഡി.പി നിരാഹാരം തുടങ്ങി
ചാവക്കാട്: മുഖ്യമന്ത്രിക്ക് വിവരമില്ളെന്ന് പറയാന്‍ പോലും ധൈര്യം കാണിക്കുന്ന ഉദ്യോഗസ്ഥര്‍ ജീവിക്കുന്ന നാട്ടില്‍ എങ്ങനെയാണ് നീതി ലഭിക്കുകയെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോയ് കൈതാരം. ചേറ്റുവ ടോള്‍ പിരിവ് അവസാനിപ്പിക്കുന്നതില്‍ ജില്ലാ ഭരണകൂടം പി.ഡി.പിക്ക് നല്‍കിയ വാക്ക് പാലിക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി ജില്ലാ പ്രസിഡന്‍റ് ടി.എം. മജീദ് നടത്തുന്ന അനിശ്ചിതകാല നിരാഹാരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വാരത്തില്‍ പി.ഡി.പി നടത്തിയ ടോള്‍ പിടിച്ചെടുക്കല്‍ സമരത്തിന്‍െറ തുടര്‍ച്ചയായാണ് നിരാഹാര സമരം. എന്‍.എച്ച്. 17 ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഇ.വി. മുഹമ്മദലി, പി.ഡി.പി സി.എ.സി അംഗം മുജീബുറഹ്മാന്‍, ജില്ലാ സെക്രട്ടറി സലീം കടലായി, സമരസമിതി ചെയര്‍മാന്‍ എ.എച്ച്. മുഹമ്മദ്, സമരസമിതി കണ്‍വീനര്‍ കെ. ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു. മൂന്നാംകല്ലിനടുത്തുനിന്ന് പ്രകടനമായാണ് പ്രവര്‍ത്തകര്‍ നിരാഹാരപ്പന്തലില്‍ എത്തിയത്.
കൊടുങ്ങല്ലൂര്‍ ബൈപാസ് എലിവേറ്റഡ് ഹൈവേയാക്കണമെന്ന് മുറവിളി
കൊടുങ്ങല്ലൂര്‍ ബൈപാസ് എലിവേറ്റഡ് ഹൈവേയാക്കണമെന്ന് മുറവിളി
കൊടുങ്ങല്ലൂര്‍: ചന്തപ്പുര - കോട്ടപ്പുറം ബൈപാസ് തുറക്കുന്നതോടെ രണ്ടായി വിഭജിക്കപ്പെടുന്ന കൊടുങ്ങല്ലൂര്‍ നഗരത്തെ ഒന്നായി നിലനിര്‍ത്താന്‍ ബൈപാസ് എലിവേറ്റഡ് ഹൈവേയാക്കി ഉയര്‍ത്തുകയെന്ന ആവശ്യം ഉന്നയിച്ച് ജനകീയസമരം ശക്തമാകുന്നു. സമരത്തിന്‍െറ തുടര്‍ച്ചയായി 31ന് കൊടുങ്ങല്ലൂര്‍ പൊലീസ് മൈതാനിയില്‍ നഗരസഭ കൗണ്‍സിലര്‍മാര്‍ ഉപവസിക്കുമെന്ന് എലിവേറ്റഡ് ഹൈവേ ഗുണഭോക്തൃ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നിലവില്‍ പടിഞ്ഞാറന്‍ മേഖലയില്‍ നിന്ന് നഗരത്തില്‍ പ്രവേശിച്ചിരുന്ന റോഡുകളെല്ലാം അടഞ്ഞ് പോകുന്ന സ്ഥിതിയാണ് സംജാതമാകുന്നത്. ചന്തപ്പുര, കോട്ടപ്പുറം ക്രോസിലും റോഡ് വഴി ഏറെ സമയം കാത്തുനിന്ന് നഗരത്തില്‍ കടക്കേണ്ട ഗതികേടാവും വരിക. ഇന്ന് കടുത്ത ഗതാഗതക്കുരുക്കിനോടൊപ്പം പ്രയാസങ്ങളും സൃഷ്ടിക്കും. ഇതിനൊരു പരിഹാരമായാണ് നിലവിലെ റോഡ് നിലനിര്‍ത്തികൊണ്ടുതന്നെ ബൈപാസ് എലിവേറ്റഡ് ഹൈവേയാക്കി ഉയര്‍ത്തണമെന്നാണ് സമിതിയുടെ ആവശ്യം. 31 ന് രാവിലെ ഒമ്പതിന് നടത്തുന്ന ഉപവാസ സമരം ടി.എന്‍. പ്രതാപന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
നഗരസഭ ചെയര്‍പേഴ്സണ്‍ സുമാശിവന്‍ അധ്യക്ഷത വഹിക്കും. വൈകീട്ട് ആറിന് നടക്കുന്ന സമാപന സമ്മേളനം മുന്‍ മന്ത്രി കെ.പി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. നഗരത്തിലെ റസിഡന്‍റ്സ് അസോസിയേഷന്‍ പ്രകടനമായെത്തി ഉപവാസം അനുഷ്ഠിക്കുന്നവരെ അഭിവാദ്യം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ഗുണഭോക്തൃ സമിതി ഭാരവാഹികളായ അഡ്വ. വി.എം. മുഹ്യിദ്ദീന്‍, ഡോ. ഒ.വിനോദ്, സി.എസ്. വിമല്‍കുമാര്‍, എം.പി. മനോജ് എന്നിവര്‍ സംബന്ധിച്ചു.