Sunday, February 19, 2012

ചേറ്റുവ ടോള്‍: ബുധനാഴ്ച തീരദേശ ഹര്‍ത്താല്‍

ചേറ്റുവ ടോള്‍: ബുധനാഴ്ച തീരദേശ ഹര്‍ത്താല്‍


ചാവക്കാട്: ചേറ്റുവ ടോള്‍ നിരാഹാര സമരം തുടരുമ്പോഴും അധികൃതരുടെ ഭാഗത്ത് നിന്നും ചര്‍ച്ചകളോ പരിഹാരമോ നടക്കാത്തതില്‍ പ്രതിഷേധിച്ച് പി.ഡി.പി ബുധനാഴ്ച തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.വ്യാഴാഴ്ച മെഡിക്കല്‍ കോളജും ഉപരോധിക്കും.നിരാഹാരമിരുന്നിരുന്ന പി.ഡി.പി ജില്ലാ പ്രസിഡന്‍റ് ടി.എം. മജീദിനെ ഡോക്ടറുടെ നിര്‍ദേശപ്രകാരം ശനിയാഴ്ച ചാവക്കാട് പൊലീസ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു.ഇതില്‍ പ്രതിഷേധിച്ചാണ് മെഡിക്കല്‍ കോളജ് ഉപരോധം. അദ്ദേഹം അവിടെയും നിരാഹാരം തുടരുകയാണെന്ന് പി.ഡി.പി വക്താവ് പറഞ്ഞു. കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം മുതല്‍ അണ്ടത്തോട് വരെ ഹര്‍ത്താല്‍ ആചരിക്കുമെന്ന് പി.ഡി.പി ജില്ലാ വൈസ് ചെയര്‍മാന്‍ കെ.ഇ അബ്ദുല്ല പറഞ്ഞു.രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയുള്ള ഹര്‍ത്താലില്‍നിന്ന് പാല്‍ ,പത്രം,മെഡിക്കല്‍ ഷോപ് തുടങ്ങി അവശ്യ സര്‍വീസുകള്‍ ഒഴിവാക്കിയിട്ടുണ്ട്. ടി.കെ.വാസു ഉദ്ഘാടനം ചെയ്യും. ഹര്‍ത്താലിന് ചേറ്റുവ ടോള്‍ ആക്ഷന്‍ കൗണ്‍സിലും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.പ്രസിഡന്‍റിനെ അറസ്റ്റ് ചെയ്ത് നീക്കിയതോടെ വൈസ് പ്രസിഡന്‍റ് ഫിറോസ് തോട്ടപ്പടി നിരാഹാരം തുടരുന്നുണ്ട്. ഏഴാം ദിവസം പിന്നിട്ട് ഞായറാഴ്ചയും വിവിധ നേതാക്കള്‍ എത്തി അഭിവാദ്യങ്ങളര്‍പ്പിച്ചു. സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ മുന്നണി ചെയര്‍മാന്‍ എം. ബെന്നി കൊടിയാട്ടില്‍, നസീം പുന്നയൂര്‍, നൗഷാദ് തെക്കുംപുറം തുടങ്ങിയവര്‍ അഭിവാദ്യങ്ങളര്‍പ്പിക്കാന്‍ എത്തിയിരുന്നു.

No comments:

Post a Comment