Monday, March 29, 2010

കാനായികുഞ്ഞിരാമന്‍ ദേശീയപാതവില്‍പ്പനക്കെതിരെ


ദേശീയപാതവില്‍പനയുടെ ഉള്ളറകളെ വെളിപ്പെടുത്തിക്കൊണ്ട്‌ കാനായികുഞ്ഞിരാമന്‍ കേരളകൌമുദിയില്‍ മാര്‍ച്ച്‌ 26 ന് ലേഖനം

Friday, March 26, 2010

എടമുട്ടത്ത്‌ പ്രതിഷേധപ്രകടനം

അമ്പലപ്പുഴയിലെ പോലീസ്സ്‌- ദേശീയപാത അക്രമങ്ങള്‍ക്കെതിരെ എടമുട്ടത്ത്‌ പ്രതിഷേധപ്രകടനം. പ്രതിഷേധപ്രകടനത്തില്‍ നിരവധി നേതാക്കള്‍ പങ്കെടുക്കും.

ചാവക്കാട് പ്രതിഷേധ പ്രകടനം

നാട്ടിലെങ്ങും പരക്കെ ഭൂമി കൈയേറ്റം ബി.ഓ.ടി മുതലാളിമാരും എന്‍.എച്ച്‌.എ.ഐ അധികൃതരും പോലീസ്സും ചേര്‍ന്ന്‌ ഭൂമികൈയേറാനുള്ള ശ്രമം അംബലപ്പുഴയില്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. ബി.ഒ.ടി കമ്പനി വാടകക്കെടുത്ത പോലീസ്‌ സംഘം നാട്ടുകാരെ ആക്രമിക്കുകയായിരുന്നു. ജനങ്ങള്‍ വലിയതോതില്‍ ആത്മസംയമനം പാലിച്ചതിനെ തുടര്‍ന്നായിരുന്നു വലിയ അപകടം ഒഴിവായത്‌. പോലീസ്സിനെ ഉപയോഗിച്ചുകൊണ്ട്‌ ഭൂമി തട്ടിയെടുക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ നാട്ടിലെങ്ങും പ്രതിഷേധം ശക്തമായിരിക്കയാണ്‌. അതിണ്റ്റെ ഭാഗമായി ചാവക്കാട്‌ സെണ്റ്ററില്‍ മാര്‍ച്ച്‌ ൨൫ ന്‌ ൫ മണിക്ക്‌ പ്രതിഷേധപ്രകടനം നടന്നു.ആക്ഷന്‍ കൌണ്‍സിലിണ്റ്റെയും കുടിയിറക്കു-സ്വകാര്യവല്‍ക്കരണ വിരുദ്ധസമരസമിതിയുടെയും നേതൃത്വത്തില്‍ നടന്ന സമരത്തില്‍ നിരവധി ആളുകള്‍ പങ്കെടുത്തു. സമരത്തിന്‌ സിദ്ധിക്ക്‌, സുരേന്ദ്രന്‍.കെ.ജി., ടി.ആര്‍.രമേശ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

തിരൂരങ്ങാടിയില്‍ ഭൂമികൈയേറാന്‍ വന്ന ഗുണ്ടാപടയെ നാട്ടുകാര്‍ തടഞ്ഞു


ഭൂമി കയ്യേറാനായി സന്നാഹവുമായെത്തിയ ദേശീയപാത അതോറിറ്റി - പോലീസ്സ്‌- ഗുണ്ടാ പടയെ നാട്ടുകാര്‍ സംഘടിതമായി തടഞ്ഞു. ജനങ്ങളുടെ ഭൂമി കൈയടക്കാനായി അക്രമികള്‍ വീണ്ടും വന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണു കഴിഞ്ഞ ദിവസം തിരൂരങ്ങാടിയില്‍ ഇവര്‍ വീണ്ടും പ്രത്യക്ഷപ്പെട്ടത്‌.

അമ്പലപ്പുഴയില്‍ ഭൂമികയ്യേറാനായ്‌ എത്തിയവരെ തടഞ്ഞ നാട്ടുകാരെ പോലീസ്സ്‌ തല്ലിച്ചതച്ചു


അമ്പലപ്പുഴയില്‍ ഭൂമികയ്യേറാനായ്‌ എത്തിയ എന്‍.എച്ച്‌.എ.ഐ ഉദ്യോഗസ്ഥരെ തടഞ്ഞ നാട്ടുകാരെ പോലീസ്സ്‌ തല്ലിച്ചതച്ചു. സര്‍ക്കാര്‍, മുതലാളിമാര്‍ക്കുവേണ്ടി ജനങ്ങള്‍ക്കു നേരെ എന്തുക്രൂരതക്കും തയ്യാറാവുമെന്ന്‌ ഈ നടപടി യിലൂടെ ഒരിക്കല്‍ കൂടി തെളിയിക്കുകയായിരുന്നു

Friday, March 19, 2010

‘Highway toll tax higher than norms’

Express News Service

Posted: Nov 26, 2008 at 0132 hrs IST

Chandigarh A public interest litigation challenging the toll tax charged at barriers installed on the State Highway-24 was filed in the Punjab and Haryana High Court on Tuesday. Without issuing notices to the Punjab government, the High Court has directed the law officer to look into the matter.

In May 2005, the State Highway-24 (Balachaur-Garshanker-Hoshiarpur-Dasuya) was given to M/s Rohan Raj Deep Tollaways Ltd. on build, operate and transfer (BOT) basis at a cost of Rs 102.01 crore. The petitioner alleged that the agency was now recovering the cost of project (investment) along with profit and interest by imposing a toll tax for the next 17 years.

The BOT services were started on March 15, 2007, immediately after the new government took charge in the state. These barriers were installed after every 28-30 kilometres on Garshankar (Chankoya), Hoshiarpur (Chhagran) and Dasuya (Man Garh) roads.

The petitioner stated that the fee charged at the barriers was in complete violation of all the rules prescribed in The National Highways (Rate of Fee) Rules, 1997, and was also much more than what was prescribed in the rulebook.

It was further submitted that the company had put up another barrier on the Ropar-Balachar Road at Kathgarh and had started charging fees on different vehicles.

The petitioner added that the Comptroller and Auditor General of India (CAG) published its audit report on the awarding of State Highway No. 24, which stated that the Central Road Fund of Rs. 103.63 crore was available to the state, which was not availed by the state.

An objection was raised as to why this state highway was awarded to the company for Rs 102.01 crore when already enough amount was lying with the Central Road Fund, which later on due to non-availment was forfeited. The chief engineer of PWD replied that it was the prerogative of the state government to allot work on BOT basis. The CAG, however, did not accept this reply because the execution of road work on BOT basis had burden the public with toll tax, even though the state government had CRF credit which could have been availed.

The petitioner has demanded action against the employees of PWD.


Wednesday, March 17, 2010

വേലി......................



നമ്മുടെ വീടുകള്‍ക്കിടയിലെ
വേലി
രണ്ടു രാഷ്ട്രങ്ങള്‍ക്കിടയിലെ
അതിര്‍ വരമ്പായിരുന്നില്ല.
കലഹങ്ങളില്‍
ശീമ കൊന്നയുടെ
ഒരില പോലും കോഴിഞ്ഞിരുന്നില്ല.
ഇരു വീടുകളിലെയും
പൂവനും,പിടയും
സ്വകാര്യം പറഞ്ഞിരുന്നതും
സ്നേഹം പകുത്തതും
ഇതിനിടയിലെവിടെയോ വെച്ചായിരുന്നു.
ചെടികള്‍ ഋതുമതികളാവാറായെന്നു
പാടിയറിയിച്ചിരുന്ന കുയിലുകള്‍ ,
വേലിക്കലെ
വേപ്പ് മരത്തില്‍
ചുറ്റി പിണര്‍ന്നു
നമ്മുടെ മേല്‍ക്കൂരകളിലേക്ക്
പടര്‍ന്ന അമരവള്ളി
ഇവരെല്ലാം
ഏതു ദേശത്തേക്കാണ്
നാട് കടത്തപെട്ടത്‌

,
പറയുന്നതൊന്നും
നീ കേള്‍ക്കുന്നില്ലല്ലോ ?
അതിനെങ്ങനെയാ
നെടുങ്കന്‍ പാതക്കിരുപ്പുറവുമായി അവര് നമ്മളെ പകുത്തു കളഞ്ഞില്ലേ
അന്യോന്യം കാണാനും മിണ്ടാനുമാകാത്ത
അന്യരാക്കി മാറ്റിയില്ലേ ?


നിതിന്‍ ശ്രീനിവാസന്‍ s.n.പുരം

പ്രതിഷേധ പ്രകടനവും പൊതു യോഗവും

ദേശീയ പാത കുടിയിറക്ക് -സ്വകാര്യ വല്കരണ വിരുദ്ദ സമര സമിതി ജനറല്‍ കണ്‍വീനര്‍ ടി എല്‍ സന്തോഷ്‌ ഉള്‍പെടെയുള്ള പ്രവര്‍ത്തകരെ കള്ള കേസെടുത്തു ജെയിലിലടച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ചു മാര്‍ച്ച് 18 വ്യാഴാഴ്ച വൈകീട്ട് 5 മണിക്ക് വാടാനപിള്ളി സെന്‍റ റില്‍ പ്രതിഷേധ പ്രകടനവും പൊതു യോഗവും നടക്കും .
യോഗത്തില്‍ എം ആര്‍ മുരളി, ഡോ.ആസാദ് , വി മുഹമ്മദാലി പി എന്‍ പ്രോവിന്റ്റ്, ടി ആര്‍ രമേശ്‌ ,പി കെ പ്രകാശന്‍ ,ഫിറോസ് ഹസ്സന്‍ ,സി അജിതന്‍ മോജിത് മോഹന്‍ തുടങ്ങിയവര്‍ സംസാരിക്കും....

Tuesday, March 16, 2010

തകര്‍ത്തെറിയുന്ന നമ്മുടെ നാഗരികത

സ്വകാര്യ പാതയുടെ കടന്നു വരവോടെ നമുക്ക് നഷട്ടപെടുക നമ്മുടെ ഭൂമിയോ സഞ്ചാര സ്വാതന്ത്ര്യമോ മാത്ര
മായിരിക്കില്ല നൂറ്റാണ്ടുകളുടെ കഠിനാദ്ദ്വാനതിലൂടെ
നാം പടുത്തുയര്‍ത്തിയ നമ്മുടെ നാഗരികത കൂടിയാണ്...
തെ
ഇത് നമ്മുടെ സംസ്കാരത്തിനും നിലനില്പിനും എതിരായ കടന്നാക്രമണം തന്നെയാണ്....


ചതിയന്‍ ടനാകരെ
കാണൂ ഞങ്ങളുടെ
രിച്ച തറവാട്..
തകര്‍ന്ന
തെരു
വോരങ്ങള്‍....

Saturday, March 13, 2010

കര്‍ണാടകത്തില്‍ കാട്ടുതീ പടരുന്നു.....


കര്‍ണാടകയില്‍ ബംഗ്ലൂര്‍-മൈസൂര്‍ സ്വകാര്യ പാതക്കെതിരായ കര്‍ഷകരുടെ സമരം കാട്ടുതീയായി പടരുന്ന വാര്‍ത്ത സി.പി.ഐ (എം) മുഖപത്രമായ ദേശാഭിമാനിയില്‍ കണ്ടതാണ് പോതുജങ്ങള്‍ക്കിടയില്‍ അത്ഭുതവും അമ്പരപ്പും ഉണ്ടാക്കിയത് .

അതെ സമയം കേരളത്തില്‍ ദേശീയ പാത സ്വകാര്യവല്‍ക്കരണത്തിനായുള്ള അണിയറ പരിപാടികള്‍ ഊര്‍ജിതമാക്കുകയാണ്. സി.പി.ഐ (എം) നേതൃത്തത്തിലുള്ള ഇടതു പക്ഷ ഗവര്‍മെണ്ട്‌.
കേരളത്തില്‍ ദേശീയ പാത കുടിയിറക്ക്-സ്വകാര്യ വല്‍കരണ വിരുദ്ദ സമര സമിതിയുടെ യും മറ്റു പ്രാദേശിക ആക്ഷന്‍ കവ്ണ്‍്സിലുകളുടെയും നേതൃത്വത്തില്‍ നടന്നു വരുന്ന ജനകീയ സമരങ്ങളെ പോലീസ് ഉരുക്ക് മുഷ്ട്ടി ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ് ഇടതു ഭരണകൂടം.
ദേശാഭിമാനി യാകട്ടെ സമരത്തെ താറടികാനും അവഗണിച്ചു ഇല്ലാതാക്കാനുമാണ് ശ്രമിച്ചു പോനിട്ടുള്ളത്‌ .

ഇനി കേരളത്തില്‍ സമരങ്ങളുടെ കാട്ടു തീ പടരാന്‍ സി.പി.ഐ .എം, ഭരണം നഷ്ട്ടപെട്ടു പ്രതിപക്ഷ്തിരിക്കുന്നത് വരെ കാത്തിരിക്കേണ്ടി വരികതന്നെ ചെയ്യും മലയാളി.
അതിനിനി അധിക കാലത്താമാസമില്ലെന്നത് മാത്രമാണ് ഏക ആശ്വാസം...

സെക്രെട്ടറിയെറ്റ് മാര്‍ച്ച് ( മാര്‍ച്ച് 11.2010 )

സ്വകാര്യവല്‍ക്കരണത്തിനും കുടിയൊഴിപ്പിക്കലിനുമെതിരേ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ മണ്ണും കിടപ്പാടവും നഷ്ടപ്പെടുന്ന ആയിരങ്ങളുടെ പ്രതിഷേധമിരമ്പി.
ബി.ഒ.ടി പാതയ്ക്കു വേണ്ടിയുള്ള വിജ്ഞാപനങ്ങള്‍ പിന്‍വലിക്കുക, സമഗ്രമായ പുനരധിവാസവും അര്‍ഹമായ നഷ്ടപരിഹാരവും മുന്‍കൂറായി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍.എച്ച്-17, എന്‍.എച്ച്-47 എന്നിവയുടെ ഓരങ്ങളില്‍ കഴിയുന്ന വിവിധ ജില്ലകളില്‍ നിന്നുള്ളവര്‍ സമരത്തില്‍ അണിനിരക്കാന്‍ തലസ്ഥാനത്തെത്തി.
സെക്രട്ടേറിയറ്റിനു മുന്നിലെത്തിയ മാര്‍ച്ച് പോലിസ് തടഞ്ഞത് സമരക്കാരും പോലിസും തമ്മില്‍ നേരിയ തോതില്‍ സംഘര്‍ഷത്തിനിടയാക്കി. ബി.ഒ.ടി കുത്തകകള്‍ക്കുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ പാവങ്ങളെ ബലിയാടാക്കുകയാണെന്ന് സമരം ഉദ്ഘാടനം ചെയ്ത കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ പറഞ്ഞു. ദേശീയപാത വികസനം മുപ്പതു മീറ്ററാക്കി ചുരുക്കണം. ബി.ഒ.ടി റോഡിനുപകരം സര്‍ക്കാരിന്റെ ചെലവില്‍ വികസനപദ്ധതികള്‍ നടപ്പാക്കണം. പുനരധിവാസമില്ലാതെ കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നു സുധീരന്‍ പറഞ്ഞു.
കുടിയൊഴിപ്പിക്കലിനെതിരേ സമരം ചെയ്യുന്ന കാസര്‍കോഡ് മുതലുള്ള വിവിധ സമരസമിതി പ്രവര്‍ത്തകരാണ് സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ അണിനിരന്നത്.
കുട്ടി അഹമ്മദ്കുട്ടി എം.എല്‍.എ, സി ആര്‍ നീലകണ്ഠന്‍, ഡോ. വി വേണുഗോപാല്‍, സി ജി വര്‍ഗീസ്, ഹാഷിം ചേന്ദാമ്പിള്ളി, പ്രകാശ് മേനോന്‍, എം ആര്‍ മുരളി, അലക്‌സ് എം ചാക്കോ (വ്യാപാരി വ്യവസായി ഏകോപന സമിതി), ഇ എസ് ബിജു (വ്യാപാരി വ്യവസായി സമിതി), ഷിബു ബേബിജോണ്‍, ജി എസ് പത്മകുമാര്‍, പി മുജീബുര്‍റഹ്മാന്‍ (സോളിഡാരിറ്റി), മായിന്‍ ബീമാപ്പള്ളി (എസ്.എസ്.എഫ്), ടി കെ സുധീര്‍ കുമാര്‍, അഡ്വ. കെ പി രവിപ്രകാശ് , സംസാരിച്ചു.


ആയിരങ്ങള്‍ പങ്കെടുത്ത സെക്രെട്ടറിയെറ്റ് മാര്‍ച്ച്






പോലീസ് അക്രമം





Friday, March 12, 2010

സമര സമിതി പ്രവര്‍ത്തകരെ ആക്രമിച്ച സാമൂഹ്യ വിരുധര്‍ക്കും പോലീസിനും എതിരെ പ്രതിഷേധിക്കുക

സെക്രട്ടറിയേറ്റ് മാര്‍ച്ച് കഴിഞ്ഞു തിരുവനന്തപുരത്ത് നിന്ന് വരികയായിരുന്ന തൃശൂര്‍ ജില്ലയിലെ സമര സമിതി പ്രവര്‍ത്തകരെ ആലപുഴ ജില്ലയിലെ പുന്നപ്ര -വണ്ടാനത്ത് വച്ച് ഒരു രാഷ്ട്രീയ തിമിരം ബാധിച്ച ഒരു കൂട്ടം സാമൂഹിക വിരുദ്ദര്‍ കയ്യേറ്റം ചെയ്യുകയും പ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന ബസ്‌ അടിച്ചു തകര്‍ക്കുകയും ചെയ്യുകയായിരുന്നു തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് പാര്‍ട്ടി കുറ്റവാളികളെ അറസ്റ്റ് ചെയ്യേണ്ടതിന്നു പകരം ബസില്‍ കയറി പ്രവര്‍ത്തകരെ കടന്നാക്രമിക്കുകയും വിവേചന രഹിതമായി ക്രൂരമായ മാര്‍ദ്ടനങ്ങല്‍ക്കിരയാക്കുകയും ചെയ്തു.
ബസ്സിലുണ്ടായിരുന്ന നാല്പത്തി ഒന്‍പതോളം യാത്രക്കാരെ രാത്രി രണ്ടുമണി വരെ തടവില്‍ വെച്ച് മര്‍ദ്ദിച്ച പോലീസ് ഒടുവില്‍ ചെയര്‍മാന്‍ എം.ആര്‍.മുരളി ഉള്‍പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ സ്റ്റേഷനിലെത്തി സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന് മാത്രമാണ് വിട്ടയക്കാന്‍ തയ്യാറായത്.
അതെ സമയം ജെനറല്‍ കണ്‍വീനെര്‍ ടി. എല്‍.സന്തോഷ്‌ ഉള്‍പെടെയുള്ള ആറോളം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കള്ള കേസ് ചുമത്തി ജെയിലിലടക്കുകയായിരുന്നു.



മലയാള മനോരമ 12-3-2010


ദേശാഭിമാനി മാര്‍ച്ച് 13.2010

BULLETIN OF SECRATERIATE MARCH MARCH 11 2010

AGAINST NATIONAL HIGHWAY 17 PRIVATISATION (MALAYALAM)

Sunday, March 7, 2010

B.O.T.REALITY SHOW-2010






http://www.youtube.com/watch?v=g_fUJktJ7Ts

ലഘുലേഖ 02

Bulletins PDF file is available in the below link......

http://www.4shared.com/file/236067164/552e7efe/bulletin.ഹ്ത്മ്ല്‍
Bulletin Against Road Privatisation and Tolls












Friday, March 5, 2010

ജനകീയ മാര്‍ച്ചിനു സമാപനം

ദേശീയ പാത 17 സ്വകാര്യവല്ക്കരിക്കാനുള്ള രാജ്യ ദ്രോഹികളായ ഭരണാധികാരികള്‍ക്ക് ശക്തമായ താക്കീത് നല്‍കി കൊണ്ട് ജനകീയ മാര്‍ച്ചിനു സമാപനം.
ഫെബ്രുവരി 17 നു എറണാകുളം ജിലലയിലെ ഇടപ്പള്ളിയില്‍ നിന്നും ആരംഭിച്ച മാര്‍ച് നിരവധി കേന്ദ്രങ്ങളില്‍ ജനങ്ങളുടെ പ്രതീക്ഷയും സമരാവേശവുമായി.
മാര്‍ച്ച് ഒന്നിന് വൈകീട്ട് കണ്ണൂര്‍ stadium കോര്‍നെരില്‍ സമാപിക്കുമ്പോള്‍ കേരളത്തിന്റെ സമര ചരിത്രത്തില്‍ പുതിയ ഒരു അധ്യായം തുടക്കം കുറിക്കുകയായിരുന്നു ................

ജാഥ ക്യാപ്റ്റന്‍ M.R.മുരളി ,N.M.പിയേഴ്സ്ന്‍ ,ADV.P.A. പൗരന്‍,T.P.ചന്ദ്രശേഖരന്‍ DR.ആസാദ്,DR.അജോയ്കുമാര്‍,T.L.സന്തോഷ്‌,K.P.പ്രകാശന്‍ T.ര രമേശ്‌,P.നപ്രോവിന്ദ്,ഫിറോസ്‌ ഹസ്സന്‍ സുകുമാരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ജനകീയ മാര്‍ച്ചിനെ നയിച്ചു

JANAKEEYA MARCH FEB 17-MARCH 01-2010

PHOTOS OF JANAKEEYA MARCH

























more photos availabale in
http://www.4shared.com/dir/32753416/a9472ad5/sharing.html
http://www.4shared.com/file/233454878/d6ee8094/2_online.html
http://www.4shared.com/file/233488617/a8d36c80/3_online.html