Friday, March 12, 2010

സമര സമിതി പ്രവര്‍ത്തകരെ ആക്രമിച്ച സാമൂഹ്യ വിരുധര്‍ക്കും പോലീസിനും എതിരെ പ്രതിഷേധിക്കുക

സെക്രട്ടറിയേറ്റ് മാര്‍ച്ച് കഴിഞ്ഞു തിരുവനന്തപുരത്ത് നിന്ന് വരികയായിരുന്ന തൃശൂര്‍ ജില്ലയിലെ സമര സമിതി പ്രവര്‍ത്തകരെ ആലപുഴ ജില്ലയിലെ പുന്നപ്ര -വണ്ടാനത്ത് വച്ച് ഒരു രാഷ്ട്രീയ തിമിരം ബാധിച്ച ഒരു കൂട്ടം സാമൂഹിക വിരുദ്ദര്‍ കയ്യേറ്റം ചെയ്യുകയും പ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന ബസ്‌ അടിച്ചു തകര്‍ക്കുകയും ചെയ്യുകയായിരുന്നു തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് പാര്‍ട്ടി കുറ്റവാളികളെ അറസ്റ്റ് ചെയ്യേണ്ടതിന്നു പകരം ബസില്‍ കയറി പ്രവര്‍ത്തകരെ കടന്നാക്രമിക്കുകയും വിവേചന രഹിതമായി ക്രൂരമായ മാര്‍ദ്ടനങ്ങല്‍ക്കിരയാക്കുകയും ചെയ്തു.
ബസ്സിലുണ്ടായിരുന്ന നാല്പത്തി ഒന്‍പതോളം യാത്രക്കാരെ രാത്രി രണ്ടുമണി വരെ തടവില്‍ വെച്ച് മര്‍ദ്ദിച്ച പോലീസ് ഒടുവില്‍ ചെയര്‍മാന്‍ എം.ആര്‍.മുരളി ഉള്‍പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ സ്റ്റേഷനിലെത്തി സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന് മാത്രമാണ് വിട്ടയക്കാന്‍ തയ്യാറായത്.
അതെ സമയം ജെനറല്‍ കണ്‍വീനെര്‍ ടി. എല്‍.സന്തോഷ്‌ ഉള്‍പെടെയുള്ള ആറോളം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കള്ള കേസ് ചുമത്തി ജെയിലിലടക്കുകയായിരുന്നു.



മലയാള മനോരമ 12-3-2010


ദേശാഭിമാനി മാര്‍ച്ച് 13.2010

No comments:

Post a Comment