Saturday, April 24, 2010

ഇത് നുണ

ഇതു ദേശീയപാത വികസന പദ്ധതിയുടെ (എന്‍.എച്ച്‌.ഡി.പി) ഭാഗമല്ലെന്നു എന്‍.എച്ച്‌.എ.ഐ. വ്യക്‌തമാക്കിയതു രണ്ടു മാസം മുമ്പാണ്.....
ഇത് നുണ . സര്‍ക്കാരിന് പുനരധിവസിക്കാന്‍ പാക്കെജുണ്ടെന്നായിരുന്നു മഹാന്‍ ഇത്രനാളും
പറഞ്ഞുകൊണ്ടിരുന്നത്. ഇപ്പോള്‍ പറയുന്നു അതറിഞ്ഞിട്ടു രണ്ടുമാസ്സമേ ആയിട്ടുല്ലൂ എന്ന് .


ദേശീയപാത: വീഴ്‌ചപറ്റിയില്ലെന്നു മരാമത്തുവകുപ്പ്‌

Text Size:

തിരുവനന്തപുരം: ദേശീയപാത വികസന പദ്ധതിയുമായി ബന്ധപ്പെട്ട്‌ കുടിയൊഴിപ്പിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കാനുള്ള പാക്കേജിന്റെ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണു സര്‍വകക്ഷിയോഗം കേരളത്തില്‍ 30 മീറ്റര്‍ വീതിയില്‍ പാത നിര്‍മിച്ചാല്‍ മതിയെന്നു നാഷണല്‍ ഹൈവേ അഥോറിട്ടി ഓഫ്‌ ഇന്ത്യയോട്‌ ആവശ്യപ്പെടാന്‍ തീരുമാനിച്ചതെന്നു മരാമത്തുവകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോം ജോസ്‌ അറിയിച്ചു.

കേരളം സമര്‍പ്പിച്ച ഈ പാക്കേജ്‌ അംഗീകരിക്കാമെന്നു അഥോറിട്ടി അധികൃതര്‍ ഉറപ്പുനല്‍കിയതാണ്‌. കേരളത്തിനു വേണ്ടി പ്രത്യേകം അനുവദിക്കാമെന്ന്‌ അഥോറിട്ടി സമ്മതിച്ചിരുന്ന വിപുലമായ പാക്കേജിനെപ്പറ്റി ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള നടപടികള്‍ പൊതുമരാമത്തു വകുപ്പ്‌ ആരംഭിച്ചതാണ്‌. പാക്കേജ്‌ അംഗീകരിച്ച്‌ എന്‍.എച്ച്‌.എ.ഐയില്‍നിന്നു കത്തു ലഭിക്കുന്ന മുറയ്‌ക്ക് ഈ പദ്ധതിയെപ്പറ്റി ജനങ്ങളെ ബോധ്യപ്പെടുത്താനായിരുന്നു ശ്രമം. പക്ഷേ, ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ അവ താല്‍കാലികമായി നിര്‍ത്തിവയ്‌ക്കാന്‍ പൊതുമരാമത്ത്‌ വകുപ്പു നിര്‍ബന്ധിതമായിരിക്കുകയാണ്‌.

പദ്ധതിയുടെ പ്രതിസന്ധിക്കു പിന്നില്‍ പൊതുമരാമത്തു വകുപ്പിന്റെ അനാസ്‌ഥയാണെന്ന ആരോപണം അടിസ്‌ഥാനരഹിതമാണ്‌. പ്രശ്‌നരഹിതമായി പദ്ധതി നടപ്പാക്കാന്‍ തുടക്കം മുതല്‍ വകുപ്പ്‌ സാധ്യമായതെല്ലാം ചെയ്‌തിരുന്നു.

ഉത്തര്‍പ്രദേശ്‌, ബീഹാര്‍ തുടങ്ങിയ സംസ്‌ഥാനങ്ങളില്‍ ദേശീയപാത വികസിപ്പിച്ചപ്പോള്‍ ഭൂമി നഷ്‌ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ പദ്ധതി തയാറാക്കിയിരുന്നു. പക്ഷേ ഇതു ദേശീയപാത വികസന പദ്ധതിയുടെ (എന്‍.എച്ച്‌.ഡി.പി) ഭാഗമല്ലെന്നു എന്‍.എച്ച്‌.എ.ഐ. വ്യക്‌തമാക്കിയതു രണ്ടു മാസം മുമ്പാണ്‌. ഇതറിഞ്ഞപ്പോള്‍തന്നെ ബദല്‍ മാര്‍ഗങ്ങളെപ്പറ്റി പൊതുമരാമത്തു വകുപ്പ്‌ ആലോചിച്ചു.ഇതേത്തുടര്‍ന്നു കേരളത്തിലെത്തിയ എന്‍.എച്ച്‌.എ.ഐ. അംഗം രാജീവ്‌ യാദവുമായി ചര്‍ച്ച നടത്തുകയും ഭൂമിനഷ്‌ടപ്പെടുന്നവരുടെ പുനരധിവാസത്തിനായി വിപുലമായ പദ്ധതി കേരളം സമര്‍പ്പിക്കുകയും ചെയ്‌തു. ഭൂമിയും വീടും വ്യാപാരസ്‌ഥാപനങ്ങളും നഷ്‌ടപ്പെടുന്നവര്‍ക്കു വിപണിവിലയ്‌ക്കു തുല്യമായ തുക നല്‍കുന്നതു മാത്രമായിരുന്നില്ല പാക്കേജിലെ നിര്‍ദേശം. അവര്‍ക്കു സ്വയംപുനരധിവസിക്കുന്നതിനുതകും വിധമുള്ള നഷ്‌ടപരിഹാരവും പാക്കേജില്‍ വിഭാവനം ചെയ്‌തിരുന്നു.

പൊളിച്ചുമാറ്റുന്ന വ്യാപാരസ്‌ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പുനരധിവാസത്തിനു സഹായം നല്‍കണമെന്ന നിര്‍ദേശവും ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു. പുറമ്പോക്കില്‍ വീടു വച്ചു താമസിക്കുന്നവര്‍ക്കു സ്വന്തമായി സ്‌ഥലം വാങ്ങാനുള്ള പണം നല്‍കാനും നിര്‍ദേശമുണ്ടായിരുന്നുവെന്ന്‌ അദ്ദേഹം പത്രക്കുറിപ്പില്‍ അറിയിച്ചു

No comments:

Post a Comment